‘അമ്മ’ സംഘടന, നാഥനില്ലാ കളരി എന്ന് പറഞ്ഞത് തെറ്റ് ! ആ വാക്ക് തിരുത്തണം ! നിർമ്മാതാക്കൾക്ക് എതിരെ ‘അമ്മ !

ഇപ്പോഴിതാ കുറച്ചു ദിവസങ്ങളായി മലയാള സിനിമ മേഖലയിൽ നടക്കുന്ന ചർച്ചകൾ ഇപ്പോൾ സിനിമക്ക് ഉള്ളിൽ തന്നെ ഭിന്നത ഉണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകര്‍ക്കുന്നുവെന്നും ഇത് പരിഹരിക്കാൻ ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നും അതിനൊപ്പം താരങ്ങൾ അവരുടെ പ്രതിഫലവും കുറയ്ക്കണമെന്നും നിർമ്മാതാക്കൾ ആവിശ്യപെട്ടിരുന്നു. അങ്ങനെ അല്ലങ്കിൽ സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം തുടങ്ങുമെന്ന് സിനിമയിലെ വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

എന്നാൽ ഇപ്പോൾ ഇതിന്റെ പേരിൽ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നു. താരസംഘടനയായ ‘അമ്മ’ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി അറിയിച്ചു കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. അമ്മ സംഘടനക്ക് നാഥനില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്നും നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിൽ പ്രധാനമായും പറഞ്ഞിരിക്കുന്നതിങ്ങനെ, തെറ്റുകള്‍ തിരുത്തി തിരിച്ചുവരവിന്റെ പാതയിലാണ് അമ്മ. സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചത് തെറ്റായിപ്പോയി. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അമ്മ നിര്‍മ്മാതാക്കളുടെ സംഘടനക്ക് കത്ത് അയച്ചിരിക്കുന്നത്.

അതുകൂടാതെ ഇതുമായി ബന്ധപ്പെട്ടു നിർമ്മാതാവ് സുരേഷ് കുമാർ നടത്തിയ ചില പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സിനിമ താരങ്ങൾ തന്നെ സിനിമ നിർമ്മിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ​ഹൗസുണ്ട്. ഞങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് ഞങ്ങളുടെയടുത്തേക്ക് വരും. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക.

നടൻ  മമ്മൂട്ടി, സഹിതം ഇപ്പോഴുള്ള ഈ  ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് എന്നും 00 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ​ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ എടുത്തു പറഞ്ഞിരുന്നു.

ഇതിനെ വിമർശിച്ച് നടൻ വിനായകൻ രംഗത്ത് വന്നിട്ടുണ്ട്, സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ. അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്. എന്നുമാണ് വിനായകൻ കുറിച്ചിരിക്കുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *