എന്റെ മുടിയെല്ലാം പോവും, എന്റെ രൂപം മാറുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതൊന്നും പ്രശ്നമല്ല ഈ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത് ! മംമ്ത

മയൂഖം എന്ന സിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. മംമ്ത ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു, അഭിനേത്രിമാത്രമല്ല മംമ്ത ഒരു ഗായിക കൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അർബുദം പോലെ ഒരു മഹാ മാരിയെ പൊരുതി തോൽപ്പിച്ച ആളുകൂടിയാണ്. തന്റെ അതിജീവനത്തെ കുറിച്ച് നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് പലർക്കും ഒരു പ്രചോദനം കൂടിയാണ് മംമ്ത.

മുമ്പൊരിക്കൽ, താൻ അർബുദ, രോഗബാധിതയായിരുന്ന സമയത്ത് നേരിട്ട ചില പ്രതിസന്ധികളെയും നടൻ നാഗാർജുനയെയും കുറിച്ച് മംമ്ത പറഞ്ഞിരുന്ന ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നാഗ് സാർ എന്നെ കെഡി സിനിമയ്ക്കായി വിളിച്ചപ്പോള്‍ ക്യാന്‍സര്‍ ബാധിച്ച കാര്യം ഞാനറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയാെരിക്കലും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

എനിക്ക് നീ, പറയുന്നത് മനസ്സിലാവുന്നില്ല ഞാന്‍ അടുത്തയാഴ്ച വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സത്യത്തിൽ നാഗ സാർ എന്നെ വിളിച്ച സമയത്ത് ഞാന്‍ ഫോണിലൂടെ കരയുകയായിരുന്നു. അങ്ങനെ അടുത്തയാഴ്ച ഞാനദ്ദേഹത്തോട് സംസാരിച്ചു. ഈ കാര്യങ്ങൾ പറഞ്ഞു.. കുഴപ്പമില്ല നീ കഥ കേള്‍ക്കൂയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാല രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം എനിക്ക് ക്ഷീണമായിരിക്കും. മൂന്നാം ദിവസം ഞാന്‍ വര്‍ക്കിന് പോവും. കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്.

ആ ആറുമാസക്കാലം, എന്റെ ചികിത്സ എങ്ങനെ നടന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ല, പക്ഷെ ഞാൻ മാനസികമായി, തകർന്ന ആ നിമിഷം അങ്ങനെ ഒരു സിനിമ ചെയ്യാൻ സാധിച്ചത് കൊണ്ട് ഒരുപാട് ആശ്വാസമായിരുന്നു. ’14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം എനിക്ക് ക്ഷീണമായിരിക്കും. മൂന്നാം ദിവസം ഞാന്‍ വര്‍ക്കിന് പോവും. നാല് ദിവസം വര്‍ക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷന്‍ ഹൗസ് അങ്ങനെ ചെയ്യും.

കൂടാതെ എന്റെ, ചികിത്സ തുടങ്ങുമ്പോൾ, ഞൻ പിന്നെ ഇതുപോലെ ആയിരിക്കില്ല എന്ന് നാഗ് സാറിനോട് പറഞ്ഞിരുന്നു., രണ്ട് മാസത്തിനുള്ളില്‍ ഞാനിത് പോലെയായിരിക്കില്ല. എന്റെ മുടിയെല്ലാം പോവുമെന്ന് ഞാന്‍ നാഗ് സാറോട് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഒരു പ്രശ്നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച്‌ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹം എനിക്ക് പ്രതീക്ഷ തന്നു. അത് എനിക്ക് ഒരുപാട് ധൈര്യവും സന്തോഷവും എല്ലാം തന്നു, ആ സമയത്ത് അദ്ദേഹം തന്ന ആ മെന്റൽ സപ്പോർട്ട് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *