24 മത്തെ വയസിൽ അർബുദത്തെ അതിജീവിച്ചയാളാണ് ! മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും രോഗം പിടിപെടുകയായിരുന്നു ! പൂനം പാണ്ഡെയ്ക്കെതിരെ വിമർശനവുമായി മംമ്ത !
മയൂഖം എന്ന സിനിമയിൽ തുടക്കം കുറിച്ച് ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടിയും ഗായികയുമാണ് മംമ്ത മോഹൻദാസ്, വ്യക്തി ജീവിതത്തിൽ ഏറെ തിരിച്ചടികൾ നേരിട്ട മംമ്ത രണ്ടു തവണ അർബുദത്തെ നേരിട്ട ആളുകൂടിയാണ്, നിരവധി പേർക്ക് പ്രചോദനം കൂടിയായ മംമ്ത ഇപ്പോഴിതാ സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടു എന്ന പേരിൽ നടിയും മോഡലുമായ പൂനം പാണ്ഡെ നടത്തിയ നാടകത്തിനെതിരെ വിമർശനം ഇന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ മംമ്ത പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കുറച്ച് പേർക്ക് ഈ പോരാട്ടം യഥാർത്ഥമാണെന്നും എന്നാൽ മറ്റ് ചിലർക്ക് ഈ പോരാട്ടം വെറും സ്റ്റണ്ട് ആണെന്നുമാണ് മംമ്ത പറയുന്നത്. അവരുടെ വാക്കുകൾ വിശദമായി… “കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മംമ്ത മോഹൻദാസ് പറയുന്നത്.
അർബുദം അതിജീവിച്ചതിനെ കുറിച്ചും മറ്റും മംമ്ത പറന്നിട്ടുള്ള അതിജീവനത്തിന്റെ കഥ സമാനമായ അവസ്ഥയിൽ കൂടി പോകുന്നവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായിരുന്നു. മംമ്‌തയുടെ ആ വാക്കുകൾ ഇങ്ങനെ, എന്റെ 24 മത്തെ വയസിൽ. എന്റെ രോഗ വിവരം കൂട്ടുകാർക്ക് സഹിതം എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു. കൂട്ടുകാർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ് വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും അതൊരു അതിശയമായിരുന്നു.
അമ്മയും അച്ഛനും നൽകിയ പിന്തുണയാണ് എന്നെ തളരാതെ പിടിച്ചു നിർത്തിയത്, എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു, അങ്ങനെ വീണ്ടും 2014 ൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, എന്നാൽ അതിനു ശേഷം വീണ്ടും എനിക്ക് അർബുദം വന്നത് എന്നെ പൂർണ്ണമായും തളർത്തി.
പക്ഷെ ആ വരവ് കൂടുതൽ ശക്തമായത് ആയിരുന്നു. കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ തീരുമാനിച്ച സമയം കൂടിയായിരുന്നു അത്. ശേഷം അമേരിക്കയിൽ അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്തുവായി ഞാനും നിൽക്കുകയായിരുന്നു. അങ്ങനെ അതിൽ വിജയം കണ്ടെന്നും ജീവിതം തിരികെ കിട്ടിയെന്നും മംമ്ത പറഞ്ഞിരുന്നു.
Leave a Reply