എന്തുകൊണ്ടാണ് ഇത്ര വെറുപ്പ് ! കീമോ കഴിഞ്ഞ് മുടിയില്ലാത്ത സമയത്ത് എന്നെ കുറിച്ച് പറഞ്ഞത് ഇപ്പോഴും എന്നെ വിഷമിപ്പിച്ചു ! മംമ്ത പറയുന്നു !

മലയാള സിനിമയുടെ അഭിമാന താരമാണ് നടി മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ കൂടി എത്തി ഒരു അഭിനേത്രിയായും അതുപോലെ ഒരു ഗായികയായും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത കലാകാരിയായി മാറാൻ കഴിഞ്ഞ ആളാണ് മംമ്ത. 24 മത്തെ വയസിൽ  അർബുദം എന്ന  മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച ആളുകൂടിയാണ് മംമ്ത.അതുപോലെ വ്യക്തി ജീവിതത്തിൽ നിരവധി പ്രസ്ഥിസന്ധി ഘട്ടങ്ങൾ കടന്ന് വന്ന മംമ്ത വിവാഹ മോചനം നേടി അവിടെയും കൈവിട്ടുപോകും എന്ന് തോന്നിയ തന്റെ ജീവിതം തിരികെ കൊണ്ടുവന്ന താരം ഇന്ന് നിരവധി സ്ത്രീകൾക് പ്രചോദനം കൂടിയാണ്. 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തന്റെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.

പക്ഷെ അതികം വൈകാതെ തന്നെ മംമ്ത ആ വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സിനിമകളില്‍ തിരക്ക് പിടിച്ച്‌ അഭിനയിക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചു. രണ്ടാം തവണയും അസുഖം ബാധിച്ചപ്പോഴും മംമ്ത ആത്മധൈര്യം കൈവിട്ടില്ല.  അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തി. മംമ്ത കാണിച്ച ആത്മധൈര്യം ഇന്ന് നിരവധി കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനകരമാണ്.

ഇപ്പോഴിതാ തന്റെ വിഷമ സമയത്ത് പോലും താൻ കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ് മംമ്ത പറയുന്നത്, അവരുടെ വാക്കുകൾ ഇങ്ങനെ, മിര്‍ച്ചി മലയാളവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി, ചികിത്സയുടെ ആദ്യ ഘട്ടം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കാന്‍സറിനെ പറ്റി സംസാരിക്കുന്നത്. ആ സമയത്ത് കീമോ കഴിഞ്ഞതുകൊണ്ട് മുടി എല്ലാം പോയി, പുതിയത് കിളിർത്ത് വരുന്നതേ ഉള്ളായിരുന്നു. നീളം കുറഞ്ഞ മുടിയില്‍ നിങ്ങളെ കാണാന്‍ മോശമാണെന്നായിരുന്ന കമന്റ് ഇപ്പോഴും ഓര്‍ക്കുന്നു. അതെന്നെ ബാധിച്ചു. എനിക്ക് ഭേദമായി വരികയാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നില്ലായിരുന്നു.

ആ സമയത്ത് എന്റെ മനസിനെ അതൊക്കെ കാര്യമായി ബാധിച്ചിരുന്നു. ഇതെന്റെ വീട്ടിലെ കുട്ടിയാണെങ്കില്‍ അത് ചെയ്യുമോ എന്ന് അവര്‍ ആലോചിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് കുഴപ്പമില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എനിക്കറിയില്ല എന്തുകൊണ്ടാണ് ആളുകളുടെ ഉള്ളില്‍ ഇത്രയും വെറുപ്പും ദേഷ്യവും എന്തുകൊണ്ടാണെന്ന്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലാത്തത് കൊണ്ടോ ജീവിതത്തില്‍ നല്ലതൊന്നും ചെയ്യാനില്ലാത്തത് കൊണ്ടോ ആയിരിക്കാം. വേറെ ആളുകളുടെ ജീവിതം അവരുടെ ഈസി ടാര്‍ഗറ്റ് ആവുന്നു എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *