
എന്റെ മകന്റെ അച്ഛനെ കുറിച്ച് ഇതുവരെയും ഞാൻ എവിടെയും പറഞ്ഞിട്ടില്ല ! അയാൾ എന്നെ ചതിക്കുകയായിരുന്നു ! ഇപ്പോൾ ഇത് പറയണമെന്ന് തോന്നുന്നു ! ഷീല
മലയാള സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു ഷീല. 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. പതിമൂന്നാം വയസിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഷീല നാടകരംഗത്തെത്തി, അഭിനയ രംഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. എന്നാൽ തന്റെ കരിയറിൽ ഒരുപാട് ഉയർച്ച ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തിൽ അവർ എന്നും തോറ്റിട്ടേ ഉള്ളു, കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്തെയും ജീവിച്ചു തീർത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞത് ഇങ്ങനെ..
എന്റെ ജീവിതത്തിന്റെ നല്ല സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു, എന്റെ ഈ ഒരു ജന്മത്തിൽ തന്നെ ഞാൻ എല്ലാ വേഷങ്ങളും ചെയ്തു, അതുകൊണ്ട് ഇനി എനിക്ക് ഒരു പുനർജന്മം ഉണ്ടാകില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാൻ സിനിമകളിൽ കൂടി അഭിനയിച്ച് ജീവിച്ചു. എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് എനിക്ക് തോന്നുന്നത്, അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു, തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രനാണ് എന്റെ മകന്റെ അച്ഛൻ. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്.

ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവുള്ള മനുഷ്യനായിരുന്നു, പക്ഷെ മ,ദ്യ,പാ,ന,മാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ വരുന്നത്. ഓമന എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ചില സംസാരത്തിനിടയില്‍ ഞങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് സിനിമ സെറ്റിൽ ഒരു സംസാരം വന്നു.
അങ്ങനെ എല്ലാവരുടെയും താൽപര്യത്തിൽ ആ വിവാഹം നടന്നു, പക്ഷെ ഞാൻ ആഗ്രഹിച്ച സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നില്ല എനിക്ക് ലഭിച്ചത്. വിവാഹ ശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ച ശേഷം അയാൾ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും.അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറയുന്നു.
Leave a Reply