സമ്മതമാണെങ്കിൽ എലിസബത്തിനെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ് ! നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു… വിവാഹ അഭ്യർത്ഥനയുമായി ആറാട്ട് അണ്ണൻ

ബാലയും അദ്ദേഹത്തിന്റെ കുടുംബ വിവേശങ്ങളും സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വലിയ ചർച്ചയാകാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എലിസത്ത് ബാലക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടത്തുന്നത്. ഇപ്പോഴിതാ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

എലിസബത്തിന്റെ താല്പര്യമുണ്ടെങ്കിൽ വാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ പറയുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ വാക്കുകൾ വിശദമായി, ഞാന്‍ നിങ്ങളുടെ വീഡിയോസ് കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ ശ്രമിച്ചു. നടന്നില്ല. നിങ്ങള്‍ക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായി. ട്രോമയിലൂടെ കടന്നു പോയി. ഞാനും അങ്ങനെ പോയിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നിങ്ങളെ ബന്ധപ്പെടാന്‍ നമ്പറിനായി ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. അതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്.

അങ്ങനെ ചില കാര്യങ്ങളിൽ നമ്മൾ തമ്മിൽ നല്ല സാമ്യം ഉണ്ട്. നിങ്ങള്‍ക്ക് ഇനിയും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. നമ്മള്‍ രണ്ടു പേരും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയവരാണ്. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം. നിങ്ങളേയും ചെയ്യാം. നിങ്ങളുടെ അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോയിട്ടുള്ളത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്. വേറെ ദുരുദ്ദേശങ്ങളൊന്നുമില്ല.

ഇത് കൂടാതെ ചില കുറിപ്പുകളും ഇതുമായി ബന്ധപ്പെട്ട് സന്തോഷ് വർക്കി പങ്കുവെച്ചിട്ടുണ്ട്, ‘ഞാന്‍ ഡോക്ടര്‍ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. കാമമില്ലാത്ത സമീപനം ആണ്. തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ്. ഞാന്‍ എഞ്ചിനീയര്‍ ആണ്. ഇപ്പോള്‍ പിഎച്ച്ഡി ചെയുന്നു. അവര്‍ ഡോക്ടര്‍ ആണ്. എന്റെ കുടുംബം അക്കാദമിക് ഓറിയന്റഡ് ആണ്. അവരുടെ കുടുംബവും അക്കാദമിക് ഓറിയന്റഡ ആണ്. ഞാനിത് നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത് എന്നും സന്തോഷ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *