
മ,ദ്യ,പാ,നം കൂടാതെ ഓ,ര്‍ഗാ,നിക് ല,ഹ,രി,യുടെ ഉപയോഗവും എന്റെ ജീവിതം തകർത്തതാണ് ! ബോധമില്ലാതെ അച്ഛനെവരെ ഞാൻ ചീത്ത വിളിച്ചിട്ടുണ്ട് ! ധ്യാൻ ശ്രീനിവാസൻ
ശ്രീനിവാസന്റെ മകൻ എന്നതിനപ്പുറം മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ധ്യാൻ ശ്രീനിവാസൻ, ഉള്ള കാര്യങ്ങൾ മറയില്ലാതെ തുറന്ന് പറയാറുള്ള ധ്യാൻറെ മിക്ക അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ വിദ്യാര്‍ഥികളിലെ മയക്ക് മരുന്നുകളുടെ ഉപയോഗം വ്യാപകമായതോടെ ധ്യാന്‍ മുന്‍പ് മദ്യപാനവും ലഹരി ഉപയോഗവും തന്റെ ജീവിതം തകർത്തതിനെ കുറിച്ച് പറഞ്ഞത് ഈ അവസരത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
ധ്യാൻറെ വാക്കുകൾ ഇങ്ങനെ, സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നെന്നും ഭക്ഷണം കഴിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്നെന്നും തുറന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു കാലത്ത് ഭയങ്കര ആല്‍ക്കഹോളിക്കായിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. സിനിമാ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ല,ഹ,രി ഉപയോഗത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ തുറന്ന് പറഞ്ഞത്.

ഞാൻ തന്നെ, സംവിധാനം ചെയ്ത എന്റെ ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്. മ,ദ്യ,പിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. 2018 മുതല്‍ സിന്തറ്റിക് ല,ഹ,രി ഉപയോഗിച്ച് തുടങ്ങി. എന്റെ ജീവിതം നശിച്ചത് ഇതോടു കൂടിയാണ്..
എന്റെ കല്യാണത്തിന്, തലേദിവസം, വരെ എനിക്ക് ഒരു ബോധം ഇല്ലാതെ മ,ദ്യം കഴിച്ച ആളാണ് ഞാൻ, കൂട്ടത്തില്‍ ബോധമുള്ള ഒരു സുഹൃത്താണ് കണ്ണൂരെത്തിക്കുന്നത്. അവിടെ വെച്ച് രാവിലെയും കുടിച്ചു. കല്യാണത്തിന് കോടിയേരിയെപോലുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ വന്നിരുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങിയതോടെ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതായി. എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോള്‍ സിനിമയാണ് എന്റെ റീഹാബ്. സിനിമ ചെയ്യാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോൾ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സിനിമകള്‍ നിര്‍ത്തി നല്ല സിനിമകള്‍ ചെയ്യുമായിരിക്കുമെന്നും ധ്യാൻ പറഞ്ഞു.
Leave a Reply