ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന്, നിര്‍ബന്ധപൂര്‍വം അഭിനയിപ്പിച്ച കുട്ടിയാണ് സംയുക്ത !

ഒരു സമയത്ത് മലയാളൻ സിനിമയുടെ മുൻ നിര നായികയായിരുന്നു സംയുക്ത വർമ്മ. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ സംയുക്ത അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ സംയുക്തയെ സിനിമയിലേക്ക് കൊണ്ടുവന്ന സത്യൻ അന്തിക്കാട് സംയുക്തയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്.

ആ വാക്കുകൾ ഇങ്ങനെ, സംയുക്ത ഒരിക്കലും ഒരു അഭിനേത്രി ആകണമെന്ന് ആഗ്രഹിച്ച ആളല്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്. അങ്ങനെ ആ ചിത്രം അന്ന് നിർമ്മിക്കുന്നത് പി.വി ഗംഗാധരനായിരുന്നു. അങ്ങനെ ഒരു ദിസവം  അദ്ദേഹത്തിന്റെ ഭാര്യ ഷെറിന്‍ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയാണ്.

ഇതിനുമുമ്പ് അഭിനയിച്ച ഒരു പരിചയവും ഇല്ല. പക്ഷെ അഭിനയിക്കാൻ ഇഷ്ടമുണ്ട്. അന്നൊക്കെ ഫിലിമാണ്,  അങ്ങനെ ചില സീനുകൾ ഒരുപാട് ടേക്ക് പോകാറുണ്ട്, അപ്പോൾ സഹികെട്ട് ഞാൻ പറയും അതേ ഈ ഫിലിം  ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവര്‍. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. ആ പടത്തില്‍ സംയുക്തക്ക്  സംസ്ഥാന അവാര്‍ഡും ലഭിച്ചു, അസാധ്യ കഴിവുള്ള ആർട്ടിസ്റ്റാണ് സംയുക്ത എന്നും അദ്ദേഹം പറയുന്നു.

അതുപോലെ കൈതപ്രം ദാമോദരൻ നമ്പൂതിരി സംയുക്തയെ കുറിച്ച് പറഞ്ഞിരുന്നതിങ്ങനെ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ​ഗാനങ്ങൾ ഒരുക്കിയത് ഞാനായിരുന്നു. അങ്ങനെ ഷൂട്ടിം​ഗ് സമയത്തും ഞാനവിടെ ചെന്നിരുന്നു. സംയുക്ത വർമയുടെ ഓപ്പണിം​ഗ് സിനിമയാണിത്. ആ കുട്ടിയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴൊക്കെ ഞാനുണ്ടായിരുന്നു. അത് കണ്ടതും ഈ മോൾ ഉഷാറായി വരും എന്നെനിക്ക് തോന്നി. ബേപ്പൂർ ആണ് അവരുടെ തറവാട്. അങ്ങനെ ആ മോളുമായി എനിക്ക് അന്നേ പരിചയം ഉണ്ടായിരുന്നു.

ഇതൊക്കെയാണ് യഥാർത്ഥ കലാകാരി എന്ന് പറയുന്നത്, അഭിനയത്തിൽ അതിന് മുമ്പ് യാതൊരു മുൻ പരിചയവുമില്ലാതെ, ആ ആദ്യ ഷോട്ട് ഇത്ര ഗംഭീരമാക്കാൻ കഴിഞ്ഞ മിടുമിടുക്കി. ആ സിനിമയുടെ വലിയ വരദാനം ആയിരുന്നു സംയുക്ത. ആ കുട്ടി ഒരു നേട്ടമായിരിക്കും എന്ന് തോന്നിയത് അതിലാണ് എന്നും അദ്ദേഹം സഫാരി ടിവിയിൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *