പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളർന്ന് പോയിടത്ത് നിന്ന് തിരികെ വന്ന കുട്ടിയാണ് ! ആ യാത്ര അത്ര എളുപ്പമായിരുന്നില്ല ! ഭാവനയെ കുറിച്ച് സംയുക്ത പറയുമ്പോൾ !

മലയാള സിനിമയിൽ തുടക്കം കുറിച്ച് ശേഷം തെന്നിന്ത്യ ഒട്ടാകെ താരമായി മാറിയ ആളാണ് നടി ഭാവന. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വ്യക്തി ജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നത്, വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ ലോകത്തേക്ക് സജീവമാകുകയാണ് ഭാവന. ഇപ്പോഴിതാ ഭാവനയെ കുറിച്ച് സുഹൃത്തും നടിയുമായ സംയുക്ത വർമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സംയുക്തയുടെ വാക്കുകൾ ഇങ്ങനെ, നിലത്ത് വീണ് പൊട്ടിതകർന്നിട്ടും പിന്നെയും ഉയർത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വർമ പറയുന്നത്. ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്നേഹിക്കുന്നുവെന്നും സംയുക്ത വർമ പറയുന്നു. അവൾ എനിക്ക് സഹോദരിയെ പോലെ ആയിരുന്നു. എന്റെ സഹോദരിയുടെ ഒപ്പം പഠിച്ചതുമാണ്. ഇപ്പോൾ നിങ്ങൾ കാണുന്നപോലെ ഭാവന അത്ര സ്ട്രോങ്ങ് ഒന്നും ആയിരുനില്ല. ഈ കഴിഞ്ഞു പോയ കഴിഞ്ഞുപോയ രണ്ട് മൂന്ന് വർഷം അവൾ കടന്നുപോയ മെന്റൽ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു.

ഞങ്ങളെപ്പോലെ വളരെ അടുത്ത കുറച്ച് ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളു. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളർന്ന് പോയിടത്ത് നിന്ന് അവൾ തിരികെ വന്നതാണ്. അതിൽ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്. എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാൻ ആ,ത്മ,ഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്. അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടില്ല. പിന്നെ അവൾക്ക് വളരെ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉണ്ട്.

അവരുടെയെല്ലാം പിന്തുണനയാണ് അവളെ മുന്നോട്ട് നടത്തുന്നത്. അതുകൊണ്ടൊക്കെയാണ് അവൾ ഇന്ന് ഇത്രയും സ്ട്രോങ്ങ് ആയത്. പിന്നെ അവൾക്കുള്ളിലൊരു ദൈവാംശം ഉണ്ട് എന്നും സംയുക്ത പറയുന്നു. പിന്നെ ​ഗീതു മോഹൻദാസ് അസാധ്യമായ കഴിവുള്ള സംവിധായികയാണ്. അവളുടെ സുഹൃത്താണ് ഞാൻ എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്. മഞ്ജു വാര്യർ എനിക്ക് എന്റെ സഹോദരിയാണ്. മഞ്ജു അങ്ങനെ ബഹളംവെച്ച് നടക്കുന്ന ആളല്ല. വളരെ കൂളാണ്. സിനിമയിൽ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ്. പിന്നെ പാർവതി ജയറാമുമായും നല്ല സൗഹൃദമുണ്ടെന്നും അതുപോലെ സുരേഷ് ​ഗോപി ചേട്ടൻ സഹോദരനെപ്പോലെയാണ്’ സംയുക്ത വർമ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *