അച്ഛൻ അഭിനയിക്കുന്നത് കാണുമ്പൊൾ സ്വാഭാവികമായും അവനും ആ ആഗ്രഹം തോന്നാം ! പക്ഷെ മകന് നൽകിയ ഉപദേശം ഇതാണ് ! സംയുക്ത വർമ്മ പറയുന്നു !

മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന താര ജോഡികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച സംയുക്ത പൂർണ്ണമായും സിനിമ കുടുംബിനി ആയി മാറുകയായിരുന്നു. ഒപ്പം തനിക്ക് താല്പര്യമുള്ള യോഗ, ആത്മീയത എന്നിവയും സംയുക്ത തുടർന്ന് കൊണ്ടുപോകുന്നതായിരുന്നു.   ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളാണ്.

ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് സംയുക്ത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. 2006 ലാണ് മകൻ ധക്ഷ് ധാര്‍മിക് ജനിച്ചത്. ഒരിക്കൽ മകനുമായി യോഗ സെന്ററിൽ പോയപ്പോഴുള്ള അനുഭവമാണ് ഏറെ രസകരമായി സംയുക്ത പറയുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ എല്ലാ ദിവസവും യോഗ സെന്ററിൽ പോകുന്നത് കാണാറുള്ള മകൻ ഒരു ദിവസം അവനും വരണമെന്ന് പറയുകയും, അങ്ങനെ ഒരു ദിവസം അവനെയും കൊണ്ടുപോയി, അവിടെ കൂടുതൽ വിദേശികളും വരാറുണ്ട്. അതിൽ ഒരു വിദേശി ഞങ്ങളെ കണ്ടപ്പോൾ ചോദിച്ചു, ഇത് എന്റെ അനിയൻ ആണോ എന്ന്..

സത്യത്തിൽ എനിക്ക് ആ ചോദ്യം ശെരിക്കും ഇഷ്ടപ്പെട്ടു. പക്ഷേ പെട്ടെന്ന് അവൻ അവരോട് ദേഷ്യപ്പെട്ടു. നിങ്ങൾ എന്ത് ചോദ്യമാണ് ചോദിക്കുന്നത്. ഇത്രയും വലിയ സ്ത്രീക്ക് ഇത്രയും ചെറിയ അനിയൻ ഉണ്ടാകുമോ. എന്ന് അവൻ അവരോട് വളരെ ദേഷ്യത്തിൽ അവൻ അവരോട് ചോദിച്ചു, അവന്റെ ഈ ചോദ്യം കേട്ട് അവരും ഞാനും ഞെട്ടിപ്പോയി. മനസ്സിൽ പറഞ്ഞു.. ശ്ശെ.. ഇവനെയും കൊണ്ടുവരണ്ടായിരുന്നു എന്ന്..

അതുപോലെ മറ്റൊരു കാര്യം, മകൻ ധക്ഷിനും അഭിനയം വളരെ ഇഷ്ടമുള്ള ഒരു മേഖലയാണ്, ഇത് മനസിലാക്കിയ സംയുക്ത മകനോട് പറഞ്ഞത് ഇങ്ങനെ, സിനിമ എന്നത് ഒരു ഫാന്റസി ലോകമാണ്. അച്ഛൻ അഭിനയിക്കുന്നത് കാണുമ്പൊൾ സ്വാഭാവികമായും അവനും ആ ആഗ്രഹം തോന്നാം, പക്ഷെ നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ എന്ന്. കാരണം കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്.

നമ്മൾ ഈ സിനിമയിൽ കാണുന്നവരെക്കാളും ഒരു[ഡി കഴിവുള്ള അഭിനേതാക്കൾ സിനിമക്ക് പുറത്തുണ്ട്. പക്ഷെ ഭാഗ്യം അവരെ തുണക്കുനില്ല, ചില സമയത്ത് സിനിമയിൽ നമ്മുടെ കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കിൽ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് താൻ മകൻ ദക്ഷിനോട് പറയാറുണ്ട് എന്നും സംയുക്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *