
ഭർത്താവിനും മകനും പൂർണ്ണ പിന്തുണയുമായി ശാലിനി ! റേസിങ്ങിൽ അജിത്തിനു മാത്രമല്ല കമ്പം, മകനുമുണ്ട് ! ചിത്രങ്ങൾ കൈയ്യടി നേടുന്നു
ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയിരുന്നു നടി ശാലിനി. അജിത്തുമായുള്ള വിവാഹ ശേഷം സിനിമ ലോകം ഉപേക്ഷിച്ച ശാലിനി, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ, അജിത്തിനും മകനുമൊപ്പമുള്ള ശാലിനിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്. മദ്രാസ് ഇന്റർനാഷണൽ കാർട്ടിംഗ് അരീനയിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമാണിത്. ഗോ-കാർട്ട് ചെയ്യുന്ന കുഞ്ഞു ആദ്‌വിക്കിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
ഇപ്പിഴിതാ അച്ഛന് പിന്നാലെ മകനും റേസിങ്ങിലേക്ക് ഇറങ്ങുകയാണോ എന്നാണ് ആരാധകരുടെ കമന്റ്. അച്ഛനെ പോലെ തന്നെ മകനുമെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. അതേസമയം, അജിത്തിന്റെയും ആദ്‌വിക്കിന്റെയും ഇഷ്ടങ്ങൾക്ക് കട്ട സപ്പോർട്ടുമായി കൂടെയുള്ള ശാലിനിയേയും അഭിനന്ദിക്കുന്നുണ്ട് ആരാധകർ. അടുത്തിടെ, റേസിങ് ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു അജിത്. 24എച്ച് സീരീസ് കാറോട്ട മത്സരത്തിൽ അജിത്തിന്റെ ടീം വിജയം നേടി. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ ‘സ്പിരിറ്റ് ഓഫ് ദി റേസ്’ ട്രോഫി അജിത് സ്വന്തമാക്കിയിരുന്നു.

റേസിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷം ശാലിനിയോട് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. റേസിങ്ങിന് അനുവദിച്ചതിന് നന്ദി ശാലു’ എന്നാണ് അജിത് പറയുന്നത്. ഇതു കേട്ട് ശാലിനി പൊട്ടിചിരിക്കുന്നതും വീഡിയോയിൽ കാണാം. കാണാം. വിജയത്തിന് ശേഷം ശാലിനിയെയും മക്കളെയും ചേർത്തു പിടിക്കുന്നതും ചുംബിക്കുന്നതുമായ വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സിനിമക്ക് പുറമെ, റേസിങ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അജിത് വ്യക്തമാക്കിയിരുന്നു. മാസങ്ങൾക്കു മുൻപാണ് അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. ‘അജിത് കുമാർ റേസിങ്’ എന്നാണ് അജിത്തിന്റെ റേസിങ് ടീമിന്റെ പേര്. അജിത്തിന്റെ ഏറ്റവും പുതിയ സിനിമ ഗുഡ് ബാഡ് അഗ്ലി’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
Leave a Reply