
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളിലായിരുന്നു.. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു ! വൈകാരിക കുറിപ്പുമായി നസ്രിയ !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്ന് നസ്രിയ നസിം. ബാല താരമായി സിനിമയിൽ എത്തിയ നസ്രിയ പിന്നീട് നായികയായി വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നസ്രിയ ഫഹദിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നത്. ശേഷവും ഒന്ന് രണ്ടു സിനിമകൾ ചെയ്തിരുന്നു എങ്കിലും അതൊന്നും പക്ഷെ അത്രയങ്ങു ശ്രദ്ധ നേടിയിരുന്നില്ല. അതേസമയം ഫഹദിന് കരിയറിൽ മികച്ച ഒരു ഘട്ടമായിരുന്നു പിന്നീടും ഉണ്ടായിരുന്നത്.
ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ‘സൂക്ഷ്മദര്‍ശിനി.’ ചിത്രത്തിലെ കഥാപാത്രത്തിന് നസ്രിയയെ തേടി സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും എത്തിയിരുന്നു, ഇതിനു ശേഷം നസ്രിയ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ പ്രതിസന്ധികളിലായിരുന്നുവെന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നസ്രിയ പറഞ്ഞു. ദുഷ്‌കരമായ യാത്രയിലായിരുന്നുവെന്നും സുഖംപ്രാപിച്ചുവരുന്നുവെന്നും താരം കുറിച്ചു.

നസ്രിയയുടെ കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, കഴിഞ്ഞ കുറച്ച് കാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ സജീവമായൊരു സംഘടനയിലെ അംഗമാണ് ഞാനും. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളിലായിരുന്നു. എന്‍റെ 30-ാം പിറന്നാളും പുതുവര്‍ഷവും എന്‍റെ സിനിമ സൂക്ഷ്മദര്‍ശിനിയുടെ വിജയവും മറ്റു നിരവധി നിമിഷങ്ങളും ആഘോഷിക്കാന്‍ എനിക്ക് സാധിച്ചില്ല.
എനിക്ക്, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ഈ സമയത്ത് എന്നെ മനസിലാക്കി പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നു. ഇതൊരു ദുഷ്‌കരമായ യാത്രയാണ്. ഞാന്‍ സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് പൂര്‍ണമായിട്ടും തിരിച്ച് വരണമെങ്കില്‍ കുറച്ച് സമയം കൂടി വേണം… നസ്രിയ കുറിച്ചു. സൂക്ഷ്മദര്ശിനി എന്ന സിനിമയിലെ പ്രകടനത്തിന് നസ്രിയ ഏറെ പ്രശംസ നേടിയിരുന്നു.
Leave a Reply