തലയ്ക്ക് സുഖമില്ലെങ്കില്‍ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം, കേസ് കൊടുത്തതിനെ കുറിച്ച് ഉഷ പറയുന്നു !

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. നടിമാരുടെ പരാതിയിൽ ഇപ്പോൾ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. . ഉഷ, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ നിലവില്‍ സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഇയാൾക്കെതിരെ പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് നടി ഉഷ പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഉഷ പറയുന്നതിങ്ങനെ, ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിനിമാ നടികളൊക്കെ വേശ്യകളാണെന്ന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് അയാള്‍ അങ്ങനെ പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, 40 വര്‍ഷമായി ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് മുമ്പും ശേഷവും ഇപ്പോഴും ആയിരക്കണക്കിന് സ്ത്രീകള്‍ പല മേഖലകളിലായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ. ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് പറയാന്‍ ഇയാള്‍ക്ക് എന്ത്… എന്താ അതിന് മറുപടി പറയേണ്ടത്. ഇതൊരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഇയാളുടെ ഇതിന് മുമ്പുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും, തലയ്ക്ക് സുഖമില്ലാത്ത ആളാണ്, മാനസിക രോഗിയാണെന്നൊക്കെ. അപ്പോഴൊക്കെ ഞാനും വിചാരിക്കും, പാവം സുഖമില്ലാത്ത ആളാണെന്ന്. പക്ഷേ പിറ്റേ ദിവസം അയാള്‍ നേരെ വിപരീതമായി പറയും, ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും.

പക്ഷെ നല്ല ബോധത്തോടെയാണ് ഇയാൾ ഇതെല്ലം ചെയ്യുന്നത്. തലയ്ക്ക് സുഖമില്ലെങ്കില്‍ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാള്‍ നേരെ ആയാല്‍ പുറത്തുകൊണ്ടുവരൂ. അല്ല എന്നുണ്ടെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്ത്രീകളെ ഇങ്ങനെ അപമാനിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തനാണെന്ന് പറഞ്ഞ് ഇയാള്‍ക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനും ഞങ്ങള്‍ക്ക് നന്നായി അറിയാം എന്നും ഉഷ പറയുന്നു.

എന്ത് വിർത്തികേടും വിളിച്ചുപറയാനുള്ള ഇടമല്ല സമൂഹ മാധ്യമങ്ങൾ, ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രേക്ഷകരും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം. എന്റെ പരാതിയുമായി ഞാന്‍ മുന്നോട്ടുപോകുകയാണ്. ‘അമ്മ’ അസോയിഷേനില്‍ അന്‍സിബയുടെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോയിട്ടുണ്ട്. നാളെ ഒരാള്‍ ഇതുപോലെ പറയാനുള്ള ധൈര്യം ഇനി ഉണ്ടാകരുത്. ആ രീതിയില്‍ വേണം നമ്മള്‍ അഭിനേതാക്കളെല്ലാം ഈ കേസിനൊപ്പം നില്‍ക്കാന്‍ എന്നും ഉഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *