‘ചാക്കോ മാഷിന്‍റെ മോളല്ലേ’; ആടുതോമയും പെങ്ങളും വീണ്ടും ഒന്നിച്ചപ്പോൾ ! ചിരിപടർത്തി മോഹൻലാലിൻറെ വാക്കുകൾ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങിയ നടിയായായിരുന്നു ചിപ്പി, നിർമ്മാതാവായ എം രഞ്ജിത്തുമായി വിവാഹം കഴിച്ച ശേഷം ചിപ്പി നിർമ്മാണം രംഗത്തും സജീവമാണ്. ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന തുടരും എന്ന സിനിമ നിർമ്മിച്ചത് രഞ്ജിത്തും  ചിപ്പിയും ചേർന്നാണ്, ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷ വേളയിൽ ചിപ്പിയെ കുറിച്ച് മോഹൻലാൽ പറഞ്ഞ ഒരു വാക്കാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്പടികം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ മോഹൻലാലിൻറെ സഹോദരി വേഷം ചെയ്തിരുന്നത് ചിപ്പി ആയിരുന്നു. സിനിമയിൽ ഇരുവരുടെയും രംഗങ്ങൾ ഏറെ കൈയ്യടി നേടിയവയായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷ വേളയിൽ കേക്ക് നല്‍കാനായി ചിപ്പിയെ മോഹന്‍ലാല്‍ ക്ഷണിച്ചത് എല്ലാവരിലും ചിരി പടര്‍ത്തി. എന്തായാലും ചാക്കോ മാഷിന്‍റെ മോളല്ലേ എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഇന്ന് തുടരും സിനിമക്ക് ഒപ്പം ആന്റണി  പെരുമ്പാവൂരും ഉണ്ടായിരുന്നു,  എമ്പുരാന്‍, തുടരും വിജയാഘോഷത്തിന്‍റെ ഭാഗമായി മോഹന്‍ലാല്‍ രണ്ട് കേക്കുകളാണ് മുറിച്ചത്. മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളാണ് ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തി വലിയ കളക്ഷന്‍ നേടിയത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ, പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ എമ്പുരാന്‍, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലെത്തിയ തുടരും എന്നിവയാണ് ആ ചിത്രങ്ങള്‍.

ചെറിയ വിവാദങ്ങൾക്ക് കാരണമായെങ്കിലും എമ്പുരാന്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രം ആയെങ്കില്‍ തുടരും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കുതിപ്പ് തുടരുകയാണ്. സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന ചിത്രം കൂടിയാണ് തുടരും. രണ്ട് ചിത്രങ്ങളുടെയും വിജയത്തിന്‍റെ ഭാഗമായി ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. എമ്പുരാന്‍ മാര്‍ച്ച് 27 നാണ് എത്തിയതെങ്കില്‍ തുടരും റിലീസ് ഏപ്രില്‍ 25 ന് ആയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *