
‘മോഹൻലാലിൻറെ ഒരൊറ്റ പടം മതിഇതെല്ലം മാറി മറിയാൻ’ ! സിദ്ദിഖിന്റെ അന്നത്തെ ആ വാക്കുകൾ സത്യമായി മാറുമ്പോൾ ! തുടരും ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ
മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഏതൊരു അഭിനേതാവിന്റെ പോലെ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്, ഒരു സമയത്ത് അദ്ദേഹത്തിന്റെ മിക്ക സിനിമകളും വലിയ പരാജയവും അതിലുപരി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു, ഒടിയൻ, മരക്കാർ, ‘മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. അന്ന് നടൻ സിദ്ദിഖ് ഒരു അഭിമുഖത്തിൽ മോഹൻലാലിനെ ഇരുത്തികൊണ്ട് തന്നെ നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു, “തുടർച്ചയായി മോഹൻലാലിന്റെ പത്ത് സിനിമകൾ പരാജയപ്പെട്ടാലും എത്രയൊക്കെ വിമർശനങ്ങളും പഴിയും അതിന്റെ പേരിൽ കേൾക്കേണ്ടി വന്നാലും ഒരൊറ്റ പടം മതി, ഇതെല്ലം മാറി മറിയാൻ” ഈ വിമർശിച്ചവർ തന്നെ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കും, ആ ഉറപ്പ് എനിക്കുണ്ട് എന്നായിരുന്നു അന്നത്തെ സിദ്ദിഖിന്റെ ആ വാക്കുകൾ, അതിപ്പോൾ സത്യമായി മാറിയിരിക്കുകയാണ്.
ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’. ചിത്രം ഇപ്പോൾ വലിയ വിജയമായി മാറുകയാണ്, കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. അതുപോലെ മോഹൻലാലിനെ കുറിച്ചുള്ള ഒരു കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

ഈ മനുഷ്യനൊക്കെ,, അദ്ദേഹത്തിന്റെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ആ ചമ്മലോ, നാണമോ, അനുരാഗമോ, വില്ലത്തരമോ, വിരഹമോ ഒക്കെ ഇക്കാലത്തെ മുൻ നിര യുവതാരങ്ങളായ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിത്തോ എന്തിനു മറ്റു യൂത്തന്മാര്‍ പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന്‍ നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.
അതുപോലെ, എന്തെങ്കിലും, ഒന്ന് ഇന്നത്തെ, ഈ യൂത്തന്മാരിൽ ഒന്ന് കാണിച്ചുതരാമോ, പൊതുവെ ഈ ന്യൂജന്‍ നായകന്മാരെ പറ്റി കേള്‍ക്കാറുള്ള ഒരു പരാതിയും ഇതുതന്നെയാണ്. പലപ്പോഴും ഒരേ മുഖഭാവം, ആറ്റിറ്റിയൂഡ് ഒക്കെ പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്നു. അപ്പോഴാണ് ഒരേ ഹെയര്‍സ്‌റ്റൈല്‍ വച്ചു പോലും മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്ത വ്യത്യസ്തതയുടെ ആഴം മനസ്സിലാവുന്നത്. കഥാപാത്ര ആവര്‍ത്തനം പലപ്പോഴും തോന്നാറില്ല. തോന്നിക്കാറില്ല. അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഈ നിമിഷംവരെയും ചവിട്ടി നില്‍ക്കുന്ന തട്ടകത്തിൽ ഒരു പകരക്കാരനെപോലും കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസം… എന്നും ആ കുറിപ്പില്‍ യെടുത്ത്പറയുണു.
Leave a Reply