ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് പാരമ്പര്യത്തിന്റെ ഭാ​ഗമായി മാത്രമല്ല അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകം കൂടിയാണ്.. കുറിപ്പുമായി മോഹൻലാൽ

ഇന്ന് രാജ്യം തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ദിവസം കൂടിയാണ്, പഹൽ​ഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്, അതിൽ ഇപ്പോഴിതാ ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ പൂർണ്ണമായി, ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ് എന്നാണ് അദ്ദേഹം കുറിച്ചത്.

ഒരു പാരമ്പര്യം, എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്.. എന്നാണ് മോഹൻലാൽ കുറിച്ചത്.

അതേസമയം മമ്മൂക്ക കുറിച്ചതിങ്ങനെ, ”നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്” എന്നാണ് മമ്മൂട്ടി കുറിച്ചത്. അതോടൊപ്പം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയാണ് മോഹന്‍ലാല്‍ സൈന്യത്തിന് പിന്തണയുമായി എത്തിയിരിക്കുന്നത്. ‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *