ഞങ്ങളൊരുമിച്ച് ഒരു പുതിയ ജീവിതം തുടങ്ങുകയാണ്, ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അവ പലപ്പോഴും എന്നെ തളർത്തിക്കളഞ്ഞു.. ആര്യയ്ക്ക് ആശംസകൾ നൽകി ആരാധകർ

മലയാളികൾ ഏറെ ഇഷ്ട്പെടുന്ന നടിയും അവതാരകയും അതിനോടൊപ്പം ഒരു മികച്ച ബിസിനെസ്സ് വുമൺ കൂടിയായ ആര്യ ബഡായി ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെക്കാലം മുൻപേ തന്നെ താൻ സിംഗിൾ ലൈഫ് അവസാനിപ്പിക്കുന്നു എന്ന് ആര്യ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് തന്റെ ഭാവി വരൻ എന്ന കാര്യത്തിൽ ഒരു സൂചനയും നൽകിയില്ല. ആർജെയും ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ഇനിയങ്ങോട്ട് ആര്യയുടെ ജീവിത പങ്കാളി. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ആര്യയും സിബിനും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ആര്യ സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നിരവധിപേരാണ് ഇരുവർക്കും മനസ്സുനിറഞ്ഞ ആശംസകളുമായി എത്തുന്നത്., രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. ഉറ്റ സുഹൃത്തുക്കൾ എന്നതിൽ നിന്ന് ഇനിയങ്ങോട്ട് എന്നേക്കുമുള്ള ജീവിതപങ്കാളിയിലേക്ക്. ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വെച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്.

ആദ്യ വിവാഹ ജീവിതം പരാജയപെട്ടുപോയ ആളുകളാണ് ഞങ്ങൾ ഇരുവരും. ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും എല്ലാത്തിലും പരസ്പരം ഒരുമിച്ചുണ്ടായിരുന്നു. കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും നല്ലതിലും ചീത്തയിലുമെല്ലാം. പക്ഷെ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന് എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന് ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന് നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന് എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന് ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും പാറയായതിന്..

എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും. അത് ഒരു വാഗ്ദാനമാണ്. ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന് ഞങ്ങളുടെ ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു എന്നും ഇരുവരും പറയുന്നു. ആര്യയ്ക്ക് 34 വയസും, സെബിന് 33 വയസുമാണ് പ്രായം. ഭാര്യ ഭർത്താവ് ബന്ധത്തിലുപരി ഞങ്ങൾ രണ്ടുപേരും മികച്ച സുഹൃത്തുക്കൾ ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. അതുമാത്രമല്ല തന്റെ മകൾക്കാണ് ഈ ബന്ധത്തിൽ ഏറ്റവും വലിയ സന്തോഷമെന്നും ആര്യ പറയുന്നുണ്ട്. ഏതായാലും ഇവർക്ക് മനസ് നിറഞ്ഞ അനുഗ്രഹമാണ് ആരാധകർ നൽകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *