സംവിധായകൻ രാജ് നിധിമോറുമായി സാമന്ത പ്രണയത്തിൽ, ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ കുറിപ്പുമായി സംവിധായകന്റെ ഭാര്യ !

ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ളതും താരമൂല്യമുള്ളതുമായ മുൻ നിര നായികമാരിൽ ഒരാളാണ് സാമന്ത. വ്യക്തി ജീവിതത്തിലും  ആരോഗ്യപരമായും സാമന്ത ഏറെ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്ത വീണ്ടും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സാമന്തയും സംവിധായകന്‍ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ സംവിധായകന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിര്‍മ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രമാണിത്.

എന്നാൽ അതേസമയം സംവിധായകൻ രാജ് നിധിമോർ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഈ ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.

ശ്യാമിലി കുറിച്ച വാക്കുകൾ ഇങ്ങനെ, എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ഞാന്‍ സ്നേഹവും ആശംസകളും നല്‍കുന്നു” എന്നാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ശ്യാമലി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

കഴിഞ്ഞ വര്ഷംവരെ ഇവർ ഇരുവരും സന്തോഷത്തോടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, 2015ലാണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിശാല്‍ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്റ എന്നീ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ അവര്‍ ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പോ എന്നിവയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് ആശങ്കപ്പെടുകയാണ് ഇവരുടെ ആരാധകർ, അതേസമയം രാജും സാമന്തയും ഡേറ്റിങ്ങില്‍ ആണോ എന്നതില്‍ സ്ഥിരീകരണമൊന്നുമില്ല. രാജും ശ്യാമിലിയും വേര്‍പിരിഞ്ഞതായും റിപ്പോര്‍ട്ടുകളില്ല. സാമന്തയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ശുഭം മെയ് 9ന് ആണ് റിലീസ് ചെയ്തത്. പ്രവീണ്‍ കണ്‍ഡ്രെഗുല ആണ് സംവിധാനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *