
എന്തൊരു മനോഹരമായ വാർത്തയാണിത്…ഈ വാർത്ത ശരിയാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്…! കുറിപ്പുമായി ഹരീഷ് പേരടി !
നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾ പരസ്പരം പടവെട്ടുമ്പോഴും നമ്മുടെ രാഷ്ട്രത്തിന് ഒരു പ്രശ്നം സംഭവിക്കുമ്പോൾ രാഷ്ട്രീയം മറന്ന് ഒന്നായി ഒറ്റകെട്ടായി അതിനെ നേരിടുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ കേന്ദ്രത്തെ കോൺഗ്രേഡ് എം പി ആയ ശശി തരൂരിനെ നിയമിച്ചതിൽ തന്റെ സന്തോഷം അറിയിക്കുകയാണ് നടൻ ഹരീഷ് പേരടി.
അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ, എന്തൊരു മനോഹരമായ വാർത്തയാണിത്… ഈ വാർത്ത ശരിയാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്… രാജ്യത്തിനുള്ളിൽ നിന്ന് ഉള്ളിലെ കളികളെ കുറിച്ച് പരസ്പ്പരം ഉറക്കെ തർക്കിക്കുമ്പോഴും രാജ്യത്തിനുനേരെയുള്ള പുറം കളികളെ നേരിടാൻ ഞങ്ങൾ ഒന്നിച്ച് പോരാടാൻ ഇറങ്ങുമെന്ന് ലോകത്തോട് ഉറക്കെ പറയുന്ന ഈ തീരുമാനമാനത്തെയാണ് ഞാൻ ബഹുമാനപൂർവ്വം രാഷ്ട്രീയം എന്ന് വിളിക്കുക… മാറിയ ആണവ കാലത്ത് ലോകത്തിന് മാത്യകയായി ഇന്ത്യ സമർപ്പിക്കുന്ന രാഷ്ട്രിയമാണിത്… മോദിജി,തരൂർജി അഭിവാദ്യങ്ങൾ.. ഈ പാത പിൻതുടരാൻ തയ്യാറുള്ള യഥാർത്ഥ രാജ്യ സ്നേഹികളായ വിത്യസ്തരായ ആശയങ്ങൾ പേറുന്ന രാഷ്ട്രിയ നേതാക്കൾക്കും അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം കുറിച്ചത്. എന്നാൽ അതേസമയം കോൺഗ്രസിനോട് ആലോചിക്കാതെയാണ് കേന്ദ്രം ശശി തരൂരിനെ നിയമിച്ചതെന്ന ആരോപണം കോൺഗ്രസ് പാർട്ടി തന്നെ ആരോപിച്ച് രംഗത്ത് വന്നിരുന്നു.

എന്നാൽ ഇതിനെ കുറിച്ച് ശശി തരൂർ പറയുന്നതിങ്ങനെ, തനിക്ക് ഇങ്ങനെ ഒരു പദവി തന്നതിന് കേന്ദ്രത്തിനോട് നന്ദി പറഞ്ഞ് ശശി തരൂരും എത്തിയിട്ടുണ്ട്, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും താൻ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും ശശി തരൂർ. താനൊരു പാർലമെൻ്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണ്. വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply