
സിനിമ പ്രേക്ഷകർ ആണ് എന്റെ അച്ഛനെ സൂപ്പർ സ്റ്റാർ ആക്കിയത്. അവർ എന്നിൽ അങ്ങനെ ഒരു സ്പാർക്ക് കണ്ടാൽ ഒരു ദിവസം എനിക്കും അവർ അവസരം തന്നാൽ…ആഗ്രഹം പറഞ്ഞ് മാധവ് സുരേഷ് !
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് ഇപ്പോൾ സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്, ഇപ്പോഴിതാ അച്ഛനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് മാധവ്. സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ യിൽ സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിന്താമണി കൊലക്കേസ് എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ വക്കീൽ വേഷം ഏറെ കൈയ്യടി നേടിയിരുന്നു. . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മാധവ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്,
മാധവിന്റെ വാക്കുകൾ ഇങ്ങനെ, ഈ ഇവന്റ് ഇത്രയും ഗ്രാൻഡ് ആക്കിയതിൽ പ്രേക്ഷകർ വഹിച്ച പങ്ക് ചെറുതല്ല. നിങ്ങൾ ഓരോ ആളുകളും വന്നതിനും ഇത്രയും ഗംഭീരമാക്കി ഈ ചടങ്ങു മാറ്റിയതിനും ഒരുപാട് നന്ദി, എല്ലാരുടെയും മുൻപിൽ ഇങ്ങനെ നിൽക്കുമ്പോൾ പേടി ഉണ്ട്. പക്ഷേ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണല്ലോ . അച്ഛന്റെ മൂവി എന്നതിൽ ഉപരി. ഇത് പ്രവീൺ നാരായൺ മൂവി എന്ന് പറയേണ്ടി വരും. കാരണം എത്രത്തോളം ഈ സിനിമക്ക് വേണ്ടി അദ്ദേഹം എഫേർട്ട് ഇട്ടിട്ടുണ്ടെന് എനിക്ക് അറിയാം.
അച്ഛന്റെ സിനിമകളിൽ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രമാണ് എനിക്ക് ഏറെ ഇഷ്ടമുള്ളത്. കമ്മീഷണർ എന്ന മൂവി അല്ല, ‘ഭരത് ചന്ദ്രൻ ഐപിഎസ്’ എന്ന സിനിമയിലെ ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന വേഷമാണ് എനിക്ക് എന്റെ അച്ഛൻ ചെയ്തതിൽ വച്ചേറ്റവും ഇഷ്ടം. ഒരുപാട് ഒരുപാട് പേഴ്സണൽ ആണ് ഇമോഷണൽ അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് അത് ഇഷ്ടമെന്ന് പുറത്തുപറയാൻ ആകില്ലെന്നും തീർത്തും വ്യക്തിപരമെന്നും എനിക്ക് മാത്രമല്ല കുടുംബത്തിനും അങ്ങനെ എന്ന്നും മാധവ് പറഞ്ഞു.

അതുപോലെ തന്നെ നമ്മുടെ മലയാളി സിനിമ പ്രേക്ഷകർ ആണ് എന്റെ അച്ഛനെ സൂപ്പർ സ്റ്റാർ ആക്കിയത്. അവർ എന്നിൽ അങ്ങനെ ഒരു സ്പാർക്ക് കണ്ടാൽ ഒരു ദിവസം എനിക്കും അവർ അവസരം തന്നാൽ ഉറപ്പാപ്പയും ഈ ഇൻഡസ്ട്രിയിൽ ഞാനും ഉണ്ടാകും. ഈ സിനിമയിലേക്ക് നിർബന്ധപൂർവ്വം വന്നതല്ല അവസരം കിട്ടിയതാണ് അതിനെ മാനിക്കണം അങ്ങനെയാണ് എത്തിയത്.
ഇന്ന് മലയാള സിനിമ രംഗത്ത് എന്റെ അച്ഛൻ സൂപ്പർ സ്റ്റാർ ആയി നിലകൊള്ളുന്നത് കൊണ്ട് എനിക്ക് ഒരു അവസരം ലഭിക്കാൻ ഈസി ആയിരിക്കും. പക്ഷേ എനിക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചുകൊണ്ടുള്ള എന്റെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ആണ് വരേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു- മാധവ് സദസിൽവച്ചിങ്ങനെ പറയുമ്പോൾ വേദിയിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്ന നിറഞ്ഞ കൈയ്യടിയോടെ ആണ് മകന്റെ മാസ് പ്രസംഗം അദ്ദേഹം ഏറ്റെടുത്തത്. അനുപമ പരമേശ്വരനും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Leave a Reply