മോഹൻലാൽ നായകനായ ‘നാടുവാഴികള്‍’ എന്ന സിനിമയിലൂടെ രൂപിണി മലയാളത്തിലെത്തിയത്,

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയുടെ താര റാണി ആയിരുന്നു നടി രൂപിണി. മോഹൻലാലിൻറെ എക്കാലത്തെയും  ‘നാടുവാഴികള്‍’ എന്ന  യിലൂടെയാണ് രൂപിണി മലയാളത്തിലെത്തിയത്. അതും മോഹൻലാലിൻറെ നായികയായി. മോഹൻലാലിന് ഒപ്പം മാത്രമല്ല മെഗാസ്റ്റാർസ് മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം തിളങ്ങിയ രൂപിണി മുംബൈക്കാരി ആണ്. കോമൾ എന്ന പേര് മാറ്റിയാണ് രൂപിണി എന്ന പേരിൽ സിനിമയിൽ മിന്നി തിളങ്ങിയത്.രൂപിണി ഒരുപിടി ഹിറ്റ് ഗാനങ്ങളിൽ കൂടി തിളങ്ങിയതോടെ രൂപിണി ഏവർക്കും പ്രിയങ്കരിയായി മാറി.

‘നാടുവാഴികള്‍’ എന്ന  സിനിമയിലെ രാവിൻ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ ആരിയങ്കാവില്‍ വേല കഴിഞ്ഞൂ ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെതേന്‍ നുകര്‍ന്നേ വരാം!! ഈ ഗാനം ഇന്നത്തെ തലമുറക്കും പ്രിയം ആകുന്നതിനും കാരണം രൂപിണിയുടെ കൂടി അഭിനയമികവാണ്. താരത്തിന്റെ വിശേഷങ്ങളെയിലേക്ക്.

വളരെ ചെറുപ്പത്തിലേ തന്നെ ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് രൂപിണി. ശേഷം തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ രൂപിണിയുടെ ജീവിതം മാറിമറിയുന്നത് വിവാഹത്തോടെയാണ്. ഹിന്ദിയിലും തമിഴിലും കന്നഡയിലും തെലുങ്കിലും മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായ താരം വിവാഹത്തോടെയാണ് അഭിനയരംഗം വിട്ടത്. എങ്കിലും പഠനത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്താനും അമേരിക്കയിൽ പോയി വിദ്യാഭ്യാസം പൂർത്തിയാക്കാനും അവർക്ക് സാധിച്ചു.

അൻപത്തി അഞ്ച് വയസുള്ള രൂപിണി 95ന് ശേഷം സിനിമയിൽ നിന്നും ഒരു വലിയ ബ്രേക്ക് എടുത്ത താരം 2020ൽ ടെലിവിഷൻ പരമ്പരയിലൂടെയാണ് മടങ്ങിവരവ് നടത്തിയത്. കൂലിക്കാരന്‍ എന്ന സിനിമയിലൂടെയാണ് കോമൾ എന്ന പേര് മാറ്റി രൂപിണി എന്ന പേര് സ്വീകരിക്കുന്നത്. വിജയ്കാന്ത്, കമല്‍ഹാസന്‍, പ്രഭു, രജനീകാന്ത് തുടങ്ങിയ മെഗാസ്റ്റാറുകളുടെ എല്ലാം നായികയായി. കുണുക്കിട്ട കോഴി’, നാടോടി, ബന്ധുക്കള്‍ ശത്രുക്കള്‍ തുടങ്ങിയ സിനിമകളിലെല്ലാം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ഹൃദയം കവർന്നു.

എന്നാൽ സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ അതോടെ അതുവരെ ഉണ്ടായിരുന്ന ജീവിതം തന്നെ മാറി മറിഞ്ഞു, 95 ൽ ആണ് രൂപിണി വിവാഹിതയായത്. മോഹൻ കുമാർ രായണയാണ് ഭര്‍ത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് അനീഷ എന്നൊരു മകളുമുണ്ട്. എന്നാൽ 2003-ൽ ഈ ബന്ധം വേർപിരിഞ്ഞ ശേഷം രൂപിണി തന്റെ മുടങ്ങിപ്പോയ പഠനം അമേരിക്കയിൽ പോയി പൂർത്തീകരിച്ചു., ശേഷം ഡോക്ടറായി മുംബൈയില്‍ തിരിച്ചെത്തി. ചെമ്പൂരില്‍ ഒരു Universal Heart Hospital എന്ന പേരിൽ ഒരു ആശുപത്രി നടത്തുകയാണ്. ഇൻസ്റ്റയിലും ട്വിറ്ററിലും ഏറെ ആക്ടീവായ രൂപിണി പങ്കിടുന്ന വിശേഷങ്ങൾ ഒക്കെയും ഞൊടിയിടയിലാണ് വൈറൽ ആകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *