
‘പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാൾ’ ! രാജുവിനെ കുറിച്ച് പലര്‍ക്കും അറിയില്ല ! മല്ലികയുടെ വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു !
ഇന്ന് മലയാള സിനിമയിലെ വളരെ പ്രശസ്തരായ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ആ കുടുംബത്തിലെ ഓരോത്തർക്കും ഇന്ന് ആരധകർ ഏറെയാണ്, ഇന്ന് മക്കളെക്കാളും മരുമക്കളെക്കാളും മുന്നിൽ നിൽക്കുന്നത് കൊച്ച് മക്കളാണ്. ഇന്ന് മലയാള സിനിമ നയത്രിക്കുന്ന തലത്തിലാണ് നടൻ പ്രിത്വിരാജിന്റെ വളർച്ച. സംവിധായകൻ, നിർമ്മാതാവാണ്, ഡിസ്ട്രിബൂട്ടർ എന്നീ നിലകളിലെല്ലാം പൃഥ്വി തന്റെ കഴിവ് തെളിയിച്ചിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്.
ഇന്ദ്രജിത്തും ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്. മല്ലിക സുകുമാരനും ഇന്ന് സിനിമയുടെയും സീരിയലുകളുടെയും ഭാഗമാണ്.
മല്ലിക ഇപ്പോൾ തനറെ മക്കളെ ക്കുറിച്ചും മരുമകളെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തനറെ രണ്ടു മക്കളിൽ മൂത്ത മകൻ ഇന്ദ്രൻ ഏകദേശം എന്റെ സ്വഭാവമാണ് വലിയ ദേഷ്യം വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും പക്ഷെ പൃഥ്വി അങ്ങനെയല്ല, അവന് അവന്റെ അച്ഛന്റെ സ്വഭാവമാണ്, പെട്ടന്ന് ദേഷ്യം വരും, വന്ന് കഴിഞ്ഞാൽ പിന്നെ കുറെ നേരം അത് അങ്ങനെ തന്നെ നിൽക്കും, എന്നാൽ പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ തുറന്നുപറഞ്ഞു.

എനിക്ക് ഈ ലോകത്ത് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ രണ്ടു മരുമക്കളും. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്ദ്രന്റെ സ്വഭാവത്തിന് നന്നായി ചേരുന്ന ആളാണ് പൂര്‍ണിമ. പക്ഷെ രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ സുപ്രിയ മിടുമിടുക്കിയാണ്. അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കും, അവിടെയാണ് ഒരു ഭാര്യയുടെ മിടുക്ക്. അവൾക്ക് അറിയാം അത് എങ്ങനെ നിയന്ത്രിക്കണം എന്നത്. അവന്റെ ഈ സ്വഭാവം പുറത്ത് ആർക്കും അങ്ങനെ അറിയില്ല എന്നതാണ് സത്യം.
സുപ്രിയ പഠിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്ബലത്തില്‍ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്ബര്യമല്ല സുപ്രിയക്കുളളത്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കും. പൂർണമയും അതുപോലെ തന്നെ കുറെ ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്, അവരുടെ ആ മിടുക്ക് അവരുടെ കുടുംബ ജീവിതത്തിലും കാണാൻ സാധിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും അവരുടെ ഭര്ത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാന്‍ ഒരു പരസഹായം വേണ്ടി വന്നില്ല, മല്ലിക സുകുമാരന്‍ പറയുന്നു.
പുറത്തുള്ള പലരുടെയും വിചാരം പൃഥ്വി ഈ കാണുന്നപോലെയാണ് അവനെ നമുക്ക് ഇങ്ങനെ ചുരുട്ടി കൈയ്യില്‍ വെയ്ക്കാമെന്നാണ്. എനിക്ക് പറ്റത്തില്ല, എന്നിട്ടല്ലെ സുപ്രിയയ്ക്ക്. പക്ഷെ അത് വളരെ തന്മയത്വത്തോടും ക്ഷമയോട് കൂടി മോള് അത് കെെകാര്യം ചെയ്യും എന്നും മല്ലിക പറയുന്നു.
Leave a Reply