എനിക്ക് ഇതൊക്കെ മതിയെടാ ! നാളെ നിങ്ങൾ നല്ലതൊക്കെ വാങ്ങി ഇട്ടോളൂ ! അച്ഛന്റെ ഓർമ്മകളിൽ മക്കൾ !
മലയാളികൾക്ക് എന്നും വളരെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഒരു കുടുംബത്തിലെ എല്ലാവരും താരങ്ങൾ ആകുന്നത് ഇന്ന് അത്ര വലിയ കാര്യം അല്ലെങ്കിൽ പോലും മല്ലികയും മക്കളും എന്നും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന സൂപ്പർ സ്റ്റാർ ആയിരുന്നു സുകുമാരൻ, ഇപ്പോൾ മക്കളും മരുമക്കളും എല്ലാവരും സിനിമ ലോകത്ത് തിളങ്ങുന്ന താരങ്ങളാണ്. മല്ലികയും ഇപ്പോൾ അഭിനയ രംഗത്ത് വളരെ സജീവമാണ്. പൃഥ്വിരാജ് ആയാലും ഇന്ദ്രജിത്ത് ആയാലും മലയാള സിനിമയിൽ ഇതിനോടകം തന്റേതായ ഒരു സ്ഥാനം നേടിയെടുക്കഴിഞ്ഞു.
ഇപ്പോഴിതാ ധന്യ വർമ്മയുമായി ഇന്ദ്രജിത്ത് നടത്തിയ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ദ്രജിത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു അംബാസിഡര്‍ കാറിലായിരുന്നു അച്ഛന്റെ യാത്രകള്‍. ഹവായ് ചെരുപ്പ് മാത്രമേ ധരിക്കൂ. എന്തിനാണ് അച്ഛൻ ഹവായ് ചെരുപ്പൊക്കെ ഇടുന്നത് ഒരു നല്ല ചെരുപ്പ് വാങ്ങി ഇട്ടൂടെയെന്ന് ഞങ്ങള്‍ ചോദിക്കാറുണ്ട്. ആ ഇതൊക്കെ മതിയെടാ, നാളെ നിങ്ങള്‍ വേണമെങ്കില്‍ നല്ല ചെരുപ്പ് വാങ്ങി ഇട്ടോളൂ എന്നായിരിക്കും അപ്പോള്‍ അച്ഛന്റെ മറുപടി…
വളരെ സാധാരണ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്, ഒരുപക്ഷെ, അച്ഛൻ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാവും ഞങ്ങള്‍ക്ക് പിന്നീട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാൻ സാധിച്ചതെന്ന് വിശ്വസിക്കുന്നു. വളരെ സിംപിൾ ആയൊരു ജീവിതമാണ് അച്ഛൻ നയിച്ചിരുന്നത്. കുടുംബത്തെ സംരക്ഷിക്കാനാണ് അച്ഛൻ എപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
പഠനത്തിൽ വളരെ മിടുക്കനായിരുന്നു. മലപ്പുറത്ത് എടപ്പാള്‍ ആണ് അച്ഛന്റെ നാട്. അച്ഛന്റെ അച്ഛൻ പോസ്റ്റ്മാൻ ആയിരുന്നു അങ്ങനെയൊരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നുള്ള ആളായിരുന്നു അച്ഛൻ. അവിടുന്ന് പഠിച്ച് ലെക്ച്ചററായി, പിന്നീട് സിനിമയില്‍ വന്നു, നിയമം പഠിച്ചു, അങ്ങനെ ഒരുപാട് പഠിക്കാനൊക്കെ വളരെ ഇഷ്ടമായിരുന്നു. നിങ്ങള്‍ക്ക് മുന്നിലുള്ള ചുരുങ്ങിയ സൗകര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു തന്ന ആളായിരുന്നു അച്ഛൻ എന്നും ഇന്ദ്രജിത്ത് വളരെ അഭിമാനത്തോടെ പറയുന്നു.
അതുപോലെ തന്നെ തങ്ങളുടെ വിജയം കാണാനും അത് ആസ്വദിക്കാനും അച്ഛൻ അടുത്ത് ഇല്ലാത്തതിന്റെ ദുഃഖം തനിക്ക് എപ്പോഴും ഉണ്ടെന്നും പ്രിത്വിരാജൂം തുറന്ന് പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരു രാജാവിനെ പോലെ നോക്കുമായിരുന്നു എന്നും ഒരുപാട് സമ്മാനങ്ങൾ ഒക്കെ നൽകാൻ കൊതിയാണെന്നും അദ്ദേഹം പറയുന്നു..
Leave a Reply