
ഒരു വേറിട്ട സ്വഭാവ രീതിയാണ് അച്ഛന് ! എന്റെ കുഞ്ഞിനെ ഒന്ന് എടുക്കുകപോലും ഇല്ലായിരുന്നു ! വിനീത് ശ്രീനിവാസൻ പറയുന്നു !
മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് വിനീത് ശ്രീനിവാസനും കുടുംബവും, ശ്രീനിവാസൻ മലയാള സിനമയിൽ വിലമതിക്കാനാകാത്ത ഒരുപാട് സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ്.സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം. മലയാളത്തിൽ വിജയക്കൊടി പാറിച്ച ചിത്രങ്ങളുടെ പിന്നിൽ ശ്രീനിവാസന്റെ കഴിവ് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും പിറവിയെടുത്ത ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ. മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്.
മകൻ വിനീത് ശ്രീനിവാസൻ ഇന്ന് പ്രശസ്തനായ പിന്നണി ഗായകനും, സംവിധായകനും കൂടാതെ ഒരു നടനുമാണ്. ഇളയ മകൻ ധ്യാനും ഇന്ന് യുവ നായകൻമാരിൽ ഒരാളാണ് കൂടാതെ ധ്യാനും സംവിധാന രംഗത്ത് ചുവട്വെച്ചിരുന്നു. വിനീത് ഇപ്പോൾ തനറെ കുടുംബത്തെ കുറിച്ചും അച്ചനെ കുറിച്ചും തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അച്ഛന് എല്ലാവരോടും വലിയ സ്നേഹമാണ് പക്ഷെ അത് പുറത്ത് കാണിക്കാറില്ല, ആദ്യമൊക്കെ യെന്യേ കുഞ്ഞിനെ ഒന്ന് എടുക്കുക പോലുമില്ലായിരുന്നു.
എന്റെ കുഞ്ഞിനെ എടുക്കാനൊക്കെ അച്ഛന് വലിയ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് അതിലൊക്കെ ഒരു മാറ്റം വന്ന് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ട്. ഞാനും മക്കളും കുടുംബവുമായി ചെന്നൈയിൽ താമസിക്കുമ്പോൾ ഞാന്‍ വീട്ടിലേക്ക് വാട്സ് ആപില്‍ വീഡിയോ വിളിച്ച് കുഞ്ഞിനെ കാണിച്ചു കൊടുക്കും. അപ്പോഴൊക്കെ ആ മുഖത്ത് വലിയ സന്തോഷമാണ്.

അച്ഛന്റെ പ്രശ്നം സ്നേഹം പ്രകടിപ്പിക്കാറില്ല എന്നതാണ് എന്നാലും ചിരിച്ചോണ്ട് ഇങ്ങനെ നോക്കിയിരിക്കും, സ്നേഹവും വാത്സല്യവും ഒകെ ഉള്ളിൽ ഉണ്ട് പക്ഷെ അത് മുഖത്ത് വരാറില്ല, പ്രകടിപ്പിക്കാറില്ല. പണ്ടും ഇനങ്ങനെയൊക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ ഒരുപാട് മാറ്റമുണ്ട് എന്നാണ് അമ്മയും പറയുന്നത്.
ഈ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്ന് തോന്നുന്നു. പിന്നെ മറ്റൊരു കാര്യം അച്ഛന് കൊച്ചുമക്കളെ അങ്ങനെ അടുത്ത് കിട്ടാറില്ല, ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വളരെ കുറവാണ്, അതിനു അമ്മ എപ്പോഴും പരാതി പറയാറുണ്ട്. ഇപ്പോൾ പുതിയ ചിത്രമായ ഹൃദയത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ആയിരുന്നതുകൊണ്ട് ഒട്ടും സമയം ഇല്ലായിരുന്നു. ഏതായാലും ഇനി വീട്ടില്‍ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം എന്നും വിനീത് പറയുന്നു.
പ്രണവ് മോഹൻലാൽ നായകനായ ഹൃദയമാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം, കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്, ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രമാണ് ഹൃദയം.
Leave a Reply