
ഇത് കള്ളക്കളിയാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു ! അതുകൊണ്ടുതന്നെ അതൊന്നു പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു ! ബാലാജിയുടെ തുറന്ന് പറച്ചിൽ വൈറലാകുന്നു !
സിനിമ സീരിയൽ രംഗത്ത് സജീവമായ നടനാണ് ബാലാജി ശർമ്മ. വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ ബാലാജി സിനിമ സീരിയൽ രംഗത്ത് ഒരുപോലെ നിറഞ്ഞുനിൽക്കുകയാണ്. അലകള്, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത ബാലാജി ഇപ്പോൾ മൗനരാഗം പരമ്പരയിൽ ആണ് വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധനേടുന്നത്.
ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ ആളാണ് ബാലാജി. വീട്ടിൽ ഏകമകനായിരുന്ന അദ്ദേഹം ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവട് വെച്ചത്. ഒരു അമ്മാവൻ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. തന്റെ പതിനാറാമത്തെ വയസ്സിൽ എയർഫോഴ്സിൽ ജോലി കിട്ടിയ ബാലാജി അതിനൊപ്പം തന്നെ ഡിഗ്രിയും എൽഎൽബിയും എടുത്തു. ജോലിയിൽ നിന്നും അവധിയെടുത്തുവന്ന സമയത്താണ് അദ്ദേഹം ‘മീൻ തോണി’ എന്ന അവാർഡ് സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് എയർഫോഴ്സിലെ ജോലി രാജിവച്ച ശേഷം അഭിയത്തിൽ സജീവമാകുക ആയിരുന്നു.
ഇപ്പോഴിതാ പ്രിയ താരങ്ങളെ കുറിച്ച് ബാലാജി പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറുന്നത്. സഹപ്രവർത്തകരായ മഞ്ജു വാര്യർ, ഉണ്ണിമുകുന്ദൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരെക്കുറിച്ചാണ് ബാലാജി പറയുന്നുണ്ട്. കലാഭവൻ ഷാജോൺ എന്നത് തന്റെ ചങ്ക് ആണെന്നും സിനിമയിൽ സാമ്പത്തികമായും, സാമൂഹികമായും ഒരു സ്ഥാനം ഉറപ്പിച്ച നല്ലൊരു കലാകാരനാണെന്നും ബാലാജി പറയുന്നു. ഉണ്ണിമുകുന്ദൻ തൻറെ ചോട്ടാഭായി ആണെന്നും ബാലാജി പറയുന്നു.

അതുപോലെ താനൊക്കെ ഈ ഫീൽഡിൽ വരുന്നതിന് മുമ്പ് കണ്ടിട്ടുള്ള ഒരാൾ ആണ് മഞ്ജു വാര്യർ. ഒരു പ്രതിഭയാണ് അവർ, എത്രയോ സിനിമകളാണ് അവരുടെ പെർഫോമെൻസ് അന്തം വിട്ടു നോക്കി നിന്നിട്ടുണ്ട്. ഞാൻ ആദ്യമായി അവർക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്കാരം സാർ എന്ന് പറഞ്ഞു. ഞാൻ അതിശയിച്ചു തിരിഞ്ഞുനോക്കി. ശെടാ ഇത് എന്നോട് തന്നെയാണോ എന്ന് ചിന്തിച്ച്. എന്നാൽ എന്നോട് തന്നെയാണ് ആ നമസ്കാരം എന്ന് മഞ്ജു പറഞ്ഞു. ശെരിക്കും ഞാൻ ഞെട്ടിപോയി. അത്രയും ഡൌൺ റ്റു എർത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ്മഞ്ജു.
എന്നാൽ സത്യത്തിൽ ഇതൊരു കള്ളക്കളിയാണോ ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു, നമ്മളോട് കാണിക്കുന്ന ഈ വിനയം സിൻസിയർ ആണോ എന്ന് അറിയാൻ, അങ്ങനെ ഞാൻ അവരെ ദിവസങ്ങളോളം നിരീക്ഷിച്ചു, പക്ഷെ ആ കണ്ടെത്തൽ എന്നെ ഞെട്ടിച്ചു, ഏത് സമയത്തും മഞ്ജു അങ്ങനെ തന്നെയാണ്, അത് അവരുടെ ഉള്ളിൽ നിന്നും വരുന്നതാണ്, എപ്പോൾ ഷൂട്ടിങ് വിളിച്ചാലും നല്ല എനെർജിയോടെ നിൽക്കും. അഭിനയത്തോടുള്ള പാഷൻ ഒക്കെയും കണ്ടുനിന്നുപോകും. അതുപോലെ പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ വളരെ ഡൌൺ റ്റു എർത്തായ ഒരാൾ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല, ഞാൻ കണ്ടെത്തിയതാണ്. ഞാൻ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും അതാണ് ക്യാരക്റ്റർ എന്നും ബാലാജി പറയുന്നു.
Leave a Reply