‘എനിക്ക് ആ കാര്യത്തിൽ മഞ്ജുവിനെ നല്ല സംശയമുണ്ട്’ ! ഇത് ക,ള്ള,ക്കളിയാണോ എന്ന് തോന്നിയിരുന്നു ! ബാലാജിയുടെ തുറന്ന് പറച്ചിൽ വൈറലാകുന്നു !

മലയാള സിനിമ രംഗത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന മഞ്ജുവിനെ എല്ലാവരും വളരെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നത്, മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ അതേ താര പദവിൽ നിൽക്കുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ, മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ന് ബോളിവുഡ് സിനിമയുടെ ഭാഗമായി മാറിയ മഞ്ജു മലയാളികളുടെ എക്കാലത്തെയും അഭിമാനമാണ്. അതുപോലെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ബാലാജി ശർമ്മ. അദ്ദേഹം സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്, വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ ബാലാജി ഇപ്പോൾ മൗനരാഗം എന്ന പറപറയിൽ മിന്നുന്ന പ്രകടമാണ് കാഴചവെക്കുന്നത്.കൂടാതെ അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത ബാലാജി സിനിമ രംഗത്തും നിറ സാന്നിധ്യമാണ്.

സമൂഹ മാധ്യമങ്ങളിലും അതുപോലെ യുട്യൂബ് ചാനലുമായും വളരെ ആക്റ്റീവ് ആണ് ബാലാജി.  ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ ബാലാജി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവട് വെച്ചത്. ഒരു അമ്മാവൻ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. തന്റെ പതിനാറാമത്തെ വയസ്സിൽ എയർഫോഴ്സിൽ ജോലി കിട്ടിയ ബാലാജി അതിനൊപ്പം തന്നെ ഡിഗ്രിയും എൽഎൽബിയും എടുത്തു. ജോലിയിൽ നിന്നും അവധിയെടുത്തുവന്ന സമയത്താണ് അദ്ദേഹം ‘മീൻ തോണി’ എന്ന അവാർഡ് സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് എയർഫോഴ്സിലെ ജോലി രാജിവച്ച ശേഷം അഭിയത്തിൽ സജീവമാകുക ആയിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹം നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ബാലാജിയുടെ വാക്കുകൾ ഈ ഫീൽഡിൽ വരുന്നതിന് മുമ്പ് കണ്ടിട്ടുള്ള ഒരാളാണ് മഞ്ജു വാര്യർ. ഒരു പ്രതിഭയാണ് അവർ, എത്രയോ സിനിമകളാണ് അവരുടെ പെർഫോമെൻസ് അന്തം വിട്ടു നോക്കി നിന്നിട്ടുള്ളത്. ഞാൻ ആദ്യമായി അവർക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്കാരം സാർ എന്ന് പറഞ്ഞു. ഞാൻ അതിശയിച്ചു തിരിഞ്ഞുനോക്കി. ശെടാ ഇത് എന്നോട് തന്നെയാണോ എന്ന് ചിന്തിച്ച്. എന്നാൽ എന്നോട് തന്നെയാണ് ആ നമസ്കാരം എന്ന് മഞ്ജു പറഞ്ഞു. ശെരിക്കും ഞാൻ ഞെട്ടിപോയി.  അത്രയും ഡൌൺ റ്റു എർത്ത് ആയിട്ടുള്ള ഒരു വ്യക്തിയായാണ് മഞ്ജു എന്നത് അന്നാണ് ഞാൻ മനസിലാകുന്നത്.

എന്നാൽ ഇത് സത്യമാണോ,  യഥാർഥത്തിൽ ഇതൊരു കള്ളക്കളിയാണോ എന്നൊന്ന്  പരീക്ഷിക്കാൻ ഞാൻ  തീരുമാനിച്ചു, നമ്മളോട് കാണിക്കുന്ന ഈ വിനയം സിൻസിയർ ആണോ എന്ന് അറിയാൻ, അങ്ങനെ ഞാൻ അവരെ ദിവസങ്ങളോളം നിരീക്ഷിച്ചു, പക്ഷെ ആ കണ്ടെത്തൽ എന്നെ ഞെട്ടിച്ചു, ഏത് സമയത്തും മഞ്ജു അങ്ങനെ തന്നെയാണ്, അത് അവരുടെ ഉള്ളിൽ നിന്നും  വരുന്നതാണ്, എപ്പോൾ ഷൂട്ടിങ് വിളിച്ചാലും നല്ല എനെർജിയോടെ നിൽക്കും. അഭിനയത്തോടുള്ള പാഷൻ ഒക്കെയും കണ്ടുനിന്നുപോകും. അതുപോലെ പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ വളരെ ഡൌൺ റ്റു എർത്തായ ഒരാൾ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല, ഞാൻ കണ്ടെത്തിയ സത്യമാണ്.  ഞാൻ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും അതാണ് ക്യാരക്റ്റർ എന്നും ബാലാജി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *