മമ്മൂട്ടി എന്നോട് പറഞ്ഞത് പിണറായിയുടെയും ജയരാജന്റെയും ഭാഷയില്‍ സംസാരിക്കാനാണ് ! ബാലാജി ശർമ്മ പറയുന്നു !

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ബാലാജി ശർമ്മ.  വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ ബാലാജി ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിൽ  മിന്നുന്ന പ്രകടമാണ് കാഴചവെക്കുന്നത്. കൂടാതെ അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെയും  പ്രേക്ഷക പ്രീതി നേടിയെടുത്ത ബാലാജി സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ ബാലാജി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവട് വെച്ചത്. ഒരു അമ്മാവൻ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

അദ്ദേഹത്തിന്റെ  പതിനാറാമത്തെ വയസ്സിൽ എയർഫോഴ്സിൽ ജോലി കിട്ടിട്ടുകയും  അതിനൊപ്പം തന്നെ ഡിഗ്രിയും എൽഎൽബിയും എടുത്തു. ജോലിയിൽ നിന്നും അവധിയെടുത്തുവന്ന സമയത്താണ് അദ്ദേഹം ‘മീൻ തോണി’ എന്ന അവാർഡ് സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് എയർഫോഴ്സിലെ ജോലി രാജിവച്ച ശേഷം അഭിയത്തിൽ സജീവമാകുക ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തെ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ചില അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി  ഞാന്‍ മമ്മൂക്കയുമൊത്ത് അഭിനയിക്കുന്നത്. അതില്‍ മമ്മൂക്കയുമായി ഒരു സീനിൽ  ഡയലോഗ് മുഴുവന്‍ എനിക്കാണ്. അദ്ദേഹത്തിന് ഒരു ഡയലോഗോ മറ്റോ ഉള്ളൂ,  ചിത്രത്തില്‍ ഞാനൊരു പ്രായമുള്ള രാഷ്ട്രീയക്കാരനാണ്. കണ്ണൂര്‍ സ്ലാങ് ആണ് സംസാരിക്കേണ്ടത്. മമ്മൂക്കയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നത്. എങ്ങനെയെങ്കിലും ഡയലോഗ് പഠിച്ച് പറയാന്‍ നോക്കുവാണ്. സ്ലാങ്ങ് പറഞ്ഞു തരുന്ന ഒരു അസോസിയേറ്റ് ഡയറക്ടറുണ്ട്. ‘ഇതീന്നാന്ന്, ആടെ’ എന്നൊക്കെ അയാള്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. പ്ലീസ് എന്നെ തെറ്റിക്കല്ലേ എന്നൊക്കെ ഞാന്‍ പറഞ്ഞ് ഞാൻ വെള്ളം കുടിക്കുന്നത് മമ്മൂക്ക കണ്ടു.,

അദ്ദേഹം എന്നോട് പറഞ്ഞു, നീ ഈ സിനിമയിൽ  സിനിമയില്‍ നീ 55 വയസുള്ള കഥാപാത്രമാണ്, കണ്ണൂരുകാരനായ രാഷ്ട്രീയക്കാരനാണ്. കണ്ണൂരുകാരായ രാഷ്ട്രീയക്കാരുടെ ഡയലോഗ് ഡെലിവറി ആലോചിച്ച് നോക്ക്. പിണറായി വിജയനായാലും ജയരാജനായാലും പതുക്കെയാണ് സംസാരിക്കുന്നത്. അപ്പോള്‍ ഒരു ഡയലോഗ് പറയുമ്പോള്‍ വണ്‍ ടു ത്രൂ എന്ന് മനസിൽ കൗണ്ട് ചെയ്തിട്ട് അടുത്ത ഡയലോഗ് പറഞ്ഞാല്‍ മതി  എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഞാൻ ചെയ്തു, എന്നാൽ ആ സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് അതിന്റെ എഫക്ട് മനസിലായത്. മുന്നില്‍ നിന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ ഇവരെന്താ ഇങ്ങനെ കാണിക്കുന്നത് എന്ന് തോന്നും. പക്ഷേ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ ആ വ്യത്യാസം മനസിലാകും,’ ബാലാജി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *