
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ പ്ലേറ്റുകൾ എറിഞ്ഞുടച്ച് നൈല ! വിമർശനം കൂടിയപ്പോൾ വിശദീകരണവുമായി നൈല ഉഷ !
മലയാളികൾക് വളരെ പരിചിതയായ ആളാണ് നടി നൈല ഉഷ. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ കൂടി അഭിനയ ജീവിതം ആരംഭിച്ച സൂപ്പർ ഹിറ്റ് നായികയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന താരം വളരെ അപ്രതീക്ഷിതമായിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. ഒരു നടിയെന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു അവതാരകയുമാണ്. ജോലിയുടെ ഭാഗമായി നിരവധി സംവിധായകരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു നൈല. ഒടുവില്‍ കുഞ്ഞനന്തന്റെ ക്രൂവും പ്രമേയവുമൊക്കെ ഇഷ്ടമായതോടെയായിരുന്നു താരം അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യ ചിത്രം അത്ര വിജയകരമായിരുന്നില്ല എങ്കിലും നൈല ഉഷ എന്ന അഭിനേത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയിട്ടാണ് നൈല എത്തിയിരുന്നത്. നൈല ഏറെ നാളായി ദുബായിലാണ് താമസം, അവിടെ ഹിറ്റ് 96.7 ൽ റേഡിയോ ജോക്കിയാണ് താരം. സമൂഹ മാധ്യമംങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഒരു പുതിയ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. ഒരു പാർട്ടിയിൽ തനറെ സുഹൃത്തക്കളോടൊപ്പം അവിടുത്തെ പത്രങ്ങൾ എറിഞ്ഞ് ഉണ്ടാക്കുന്ന നൈല ഉഷയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

നടിയുടെ വീഡിയോ വൈറലായി മാറിയതോടെ സമൂഹ മാധ്യമങ്ങളിൽ നൈലക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കാരണം എന്തുതന്നെയായാലും നൈല ഉഷ ചെയ്തത് ഒട്ടും ശെരിയായില്ല എന്ന രീതിയിൽ കടുത്ത വിമർശനം ഉയർന്നതോടെ നൈല നേരിട്ട് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. നൈലയുടെ മറുപടി ഇങ്ങനെ, ഒരുപാട് പേര് മെസേജ് അയച്ചും അല്ലാതെയും വിമർശിക്കുന്നത് കൊണ്ടാണ് താനായപ്പോൾ ഇതിന്റെ വിശദീകരണം നൽകാമെന്ന് വിചാരിക്കുന്നതെന്നും നൈല പറയുന്നു. താൻ അവിടെ എറിഞ്ഞുടച്ചത് ആഹാരം കഴിക്കുന്ന പാത്രമല്ല അതൊരു ഗ്രീക്ക് റെസ്റ്റോറന്റ് ആണ്, അവിടെയുള്ളവരുടെ ഒരു ഫെസ്റ്റിവലിന്റെ വിവാഹമോ അല്ലെങ്കിൽ അങ്ങനെയുള്ള എന്തെങ്കിലും ആഘോഷങ്ങൾ വരുമ്പോൾ ഇങ്ങനെ പാത്രങ്ങൾ പൊട്ടിക്കും. ആ പാത്രങ്ങൾ പൊട്ടിക്കാൻ വേണ്ടി നിർമ്മിക്കുന്നയാണെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
നമ്മൾ ഇങ്ങനെ പൊട്ടിക്കുന്ന പാത്രങ്ങൾ അവർ വീണ്ടും ശേഖരിച്ച് റീസൈക്കിൾ ചെയ്ത് അടുത്ത ഒരു ആഘോഷത്തിന്റെ ഭാഗമാകാൻ ഉപയോഗിക്കുന്നു എന്നതാണ് നൈല പറയുന്നത്, അത് ഗ്രീക്ക് കാരുടെ ഒരാഘോഷമാണ്. നിരവധി പേരാണ് വീഡിയോ കണ്ടിട്ട് തന്നോട് എന്തിനാണിങ്ങനെ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നത് എന്ന് ചോദിച്ചത് എന്നും താരം വ്യക്തമാക്കിയിരിക്കുന്നു. ഏതായാലും നൈലയുടെ വിഡിയോകൾ രണ്ടും ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി മാറുകയാണ്.
Leave a Reply