പ്രിന്‍സിപ്പല്‍ അവിടെ നിന്ന് മൈക്കില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആനി ചമ്മി ഇരിക്കുകയായിരുന്നു ! ആനിയെ കുറിച്ച് നൈല ഉഷ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായിക ആയിരുന്നു ആനി. വളരെ കുറച്ച് സമയം മാത്രമേ അവർ സിനിമ രംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നടിയാണ് ആനി. അതുപോലെ ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് നൈല ഉഷ. നൈലയും ഇതിനോടകം ഒരുപാട് മികച്ച സിനിമകളിലൂടെ ഏവരുടെയും ഇഷ്ട താരങ്ങളിൽ ഒരാളാണ്, പൊറിഞ്ചു മറിയം ജോസ് ഒക്കെ നൈലയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്, ഇപ്പോഴിതാ നടി തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അഭിമുഖങ്ങളിൽ സജീവമാണ്.

അത്തരത്തിൽ ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നൈല പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏതെങ്കിലും സിനിമ കണ്ടിട്ട്, ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ കൊള്ളാമായിരുന്നു, അവിടെ ഞാനായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നൈല. കുറേ സിനിമകളില്‍ അങ്ങനെ തോന്നിയിട്ടുണ്ട്. പെട്ടെന്ന് ചോദിച്ച് കഴിഞ്ഞാല്‍, എല്ലാ സിനിമകളിലും, ഓ എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

പിന്നെ അങ്ങനെ എടുത്ത് പറയുക ആണെങ്കിൽ നമ്മുടെ ആനിയുടെ മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ ആനിയുടെ ആ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്, നല്ല രസമല്ലേ. അന്ന് ഞാൻ കോളേജിൽ പഠിക്കുന്ന സമയം കൂടി ആയിരുന്നു. അത് എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്നൊക്കെ ചിന്തിച്ചട്ടുണ്ട്, പിന്നെ ഇപ്പോഴത്തെ കാര്യം പറയുക ആണെങ്കിൽ.. നായാട്ട് എന്ന ചിത്രത്തിൽ നിമിഷ ചെയ്ത കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അത് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്നാലോചിച്ചിട്ടുണ്ട്.

അതുപോലെ എന്റെ ഇഷ്ട താരമായ ആനി സ്‌കൂളില്‍ എന്റെ സൂപ്പര്‍ സീനിയറായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഹോളി ഏഞ്ചല്‍സില്‍ പഠിക്കുകയായിരുന്നു. അന്ന് അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു. സ്‌കൂളിലെ എല്ലാ കുട്ടികളും ആനിക്ക് ചുറ്റും കൂടി നിന്നു.. ആ സമയത്ത് പ്രിന്‍സിപ്പല്‍ അവിടെ നിന്ന് മൈക്കില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആനി ചമ്മി ഇരിക്കുകയായിരുന്നു.

അത് മാത്രമല്ല എനിക്ക് ഇപ്പോഴും ഓർമയുണ്ട് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, സ്‌കൂള്‍ ബസില്‍ പോകുന്ന സമയത്ത് ആനി അവിടെ ബസ് സ്‌റ്റോപ്പില്‍ വെയിറ്റ് ചെയ്യുമ്പോള്‍ ‘ക്യാച് മീ ഇഫ് യു ക്യാന്‍’ എന്ന ഡയലോഗൊക്കെ ഞങ്ങള്‍ പ്ലേ ചെയ്തിരുന്നു. പിന്നീട് മഴയെത്തും മുന്‍പേ വന്നപ്പോള്‍, ഓ എനിക്കിത് ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, നൈല ഉഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *