
ആ പാവങ്ങളെ ഓർത്ത് മമ്മൂട്ടി ആദ്യമായി ദുൽഖറിന്റെ ഒരു ചിത്രത്തിൽ ഇടപെട്ടു ! ആ തീരുമാനത്തിന് കയ്യടിച്ച് ആരാധകർ !
മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടി എപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് ചിലപ്പോൾ പെരുമാറ്റം കൊണ്ടോ, തീരുമാനങ്ങൾ കൊണ്ടോ അതുമല്ലനെകിൽ മികച്ച പ്രകടനങ്ങൾ കൊണ്ടൊക്കെയാണ്, അത്തരത്തിൽ ഇപ്പോൾ മമ്മൂട്ടിയുടെ ഒരു ഇടപെടലിന് കയ്യടിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്മാന് നായകനായ റിലീസിനൊരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘കുറുപ്പ്’ വളരെ അധികം പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്നാണ്.
കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ വലയുന്ന വിഭാഗങ്ങളിൽ ഒന്നാണ് തിയറ്റർ ജീവനക്കാരും, തിയറ്റർ ഉടമകളും, ഇപ്പോൾ മിക്ക ചിത്രങ്ങളും ഒടിടി റിലീസിന് പോകുന്നത് കൊണ്ട് ഇർ വീണ്ടും പ്രതിസന്ധിയിലാണ്. എന്നാൽ കുറുപ്പും ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി രൂപ ആയിരുന്നു. ഒരുമാസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിർമ്മാതാക്കള്‍ ഒപ്പുവെച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ നിർദ്ദേശിച്ചതോടെ ചിത്രം തിയയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം 30 ദിവസത്തിനുശേഷം ചിത്രം ഒടിടിക്ക് നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മമ്മൂട്ടിയുടെ ഈ തീരുമാനത്തിന് തിയറ്റർ ഉടമകൾ ഒന്നടങ്കം നന്ദി പറഞ്ഞിരിക്കുകയാണ്.ഈ മാസം 12നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഇടപെടലിൽ യാതൊരു നിബന്ധനകളും ഇല്ലാതെയാണ് കുറുപ്പ് നിർമാതാക്കൾ സിനിമ തീയറ്ററിന് നല്‍കിയത്. ചിത്രം തുടര്‍ച്ചയായ മൂന്നാഴ്ച്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.

എന്നാൽ അതിന്റെ ആവശ്യമില്ലെന്നും, മറ്റു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളെ അറിയിച്ചു. കുറുപ്പ് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചിത്രം തിയേറ്ററിന് നല്കാന് നിര്‍മ്മാതാക്കള്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തെടെയാണ് കുറുപ്പ് സിനിമ തീയറ്ററിന് നല്‍കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഇത് ആദ്യമായിട്ടാണ് മകൻ ദുൽഖറിന്റെ ഒരു ചിത്രത്തിൽ മമ്മൂട്ടി ഇടപെടുന്നത്. ഇപ്പോൾ ആകെ പ്രതിസന്ധിയിൽ വലയുന്ന അവർക്ക് മമ്മൂട്ടിയുടെ ഇടപെടൽ കാരണം വളരെ വലിയ ആശ്വാസമാകുമെന്ന കാര്യത്തിൽ യാതൊരു സംശയായുമില്ല. നടന്റെ ഈ ഇടപെടലിന് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ മമ്മൂട്ടിക്ക് കയ്യടിക്കുകയാണ്, വന്ന വഴി മറക്കാത്ത നടൻ, ഈ തിയറ്ററുകൾ ആണ് എല്ലാവരെയും താരങ്ങൾ ആക്കിയത് എന്ന് മറക്കാതിരുന്ന മമ്മൂക്ക വലിയ മനുഷ്യനാണ് എന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ഇതുപോലെ തിയറ്റർ ജീവനക്കാർക്ക് വളരെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു മോഹനലാലിന്റെ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, പക്ഷെ അത് ഏറെ വാക്ക് തർക്കത്തിന് ശേഷം ആന്റണി പെരുമ്പാവൂർ ചിത്രം ഒടിടി റിലീസിന് നൽകുകയായിരുന്നു.
ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
Leave a Reply