
സിനിമയിലേക്കാണ് എന്നറിഞ്ഞപ്പോൾ ഉമ്മ ഒരേ ഒരു കാര്യം മാത്രമാണ് പറഞ്ഞത് ! ദുൽഖർ പറയുന്നു !
മലയാളികളുടെ കുഞ്ഞിക്ക് ഇപ്പോൾ കുറുപ്പ് എന്ന സിനിമയുടെ ത്രില്ലിലാണ്, ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്, മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ട്രൈലെർ ബുർജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളികളെ സംബന്ധിച്ച് അതൊരു അഭിമാന നിമിഷമായിരുന്നു, ഇപ്പോഴിതാ ചില കാര്യങ്ങൾ ദുൽഖർ തുറന്ന് സംസാരിക്കുകയാണ്.
ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമ രംഗത്ത് എത്തുന്നത്, അതിനു മുമ്പ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയ ദുൽഖർ ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാസ ശമ്പളത്തിനായിരുന്നു ദുല്‍ഖര്‍ അക്കാലത്ത് ജോലി ചെയ്തിരുന്നത്. പിന്നീട് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാള മേഖല കൈലെടുക്കാൻ തുടങ്ങിയത്. 2011 ലായിരുന്നു ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റം.
എന്നാൽ തൻറെ പ്രൊഫെഷൻ വിട്ട് സിനിമയാണ് മോഹം എന്ന് തിരിച്ചറിഞ്ഞ് ആ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങിയ മകന് അമ്മ സുല്‍ഫത്ത് നൽകിയ ഉപദേശം കരിയറില്‍ നിര്‍ണായകമായി എന്നാണ് ദുൽഖർ പറയുന്നത്, ‘വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,’ എന്നാണ് ഉമ്മ മകന് നൽകിയ ഉപദേശം. വാപ്പച്ചിയുടെ തണലില്‍ സിനിമയില്‍ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം.

ഉമ്മയുടെ വാക്കുകൾ ദുൽഖറിനെ വലിയ രീതിയിൽ സ്വാധീനിച്ചു, സിനിമയാണ് പ്രൊഫെഷനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്വന്തം കാലില്‍ നില്‍ക്കണമെന്നും, വാപ്പച്ചിയുടെ സഹായം കൊണ്ട് മുന്നേറ്റമുണ്ടാക്കരുതെന്നും ദുല്‍ഖര്‍ മനസില്‍ ഉറപ്പിച്ചു. അതുകൊണ്ടു തന്നെ വാപ്പച്ചിയുടെ സഹായം ഇല്ലാതെ തനിക്ക് സിനിമയിൽ നിൽക്കാൻ ശോഭിക്കണം എന്ന് ദുൽഖർ മനസ്സിൽ ഉറപ്പിച്ചു. ആ തീരുമാനത്തിൽ ഉറച്ച് നിന്നത്കൊണ്ടുതന്നെ മമ്മൂട്ടിയുടെ മകനായി മുതിര്‍ന്ന സംവിധായകര്‍ വച്ചുനീട്ടിയ ഓഫറുകളെല്ലാം ദുല്‍ഖര്‍ നിരസിച്ചത്.
അങ്ങനെയാണ് നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകള്‍ കേട്ടാണ് എന്നും ദുൽഖർ പറയുന്നു. തനറെ സിനിമകൾ കണ്ട് ഇന്നുവരെയും ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല, നല്ലതാണെന്നോ അല്ലെങ്കിൽ മോശമാണെന്നോ, കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല എന്നും പക്ഷെ കുറുപ്പ് കണ്ടതിന് ശേഷം ഒരു അഭിപ്രായം പറഞ്ഞു എന്നും ദുൽഖർ പറയുന്നു. ‘ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയെന്ന്’ പറഞ്ഞു, അതൊരു വലിയ അംഗീകാരമായി കാണുന്നു എന്നും താരം പറയുന്നു.
കുറുപ്പിനെ തിയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടു വച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ 450 സ്ക്രീനുകളില്‍ മിനിമം രണ്ടാഴ്ച എങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും എന്നും കെ വിജയകുമാര്‍ പറയുന്നു.
Leave a Reply