
വിവാഹം കഴിഞ്ഞിട്ട് നാല് മാസം ! ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച് എലീന !
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് അഭിനേത്രിയാണ് എലീന പടിക്കൽ. നടിയായും അവതാരകയായും ഏവരുടെയും പ്രിയങ്കരിയായ താര ബിഗ് ബോസ് സീസൺ 2 വിൽ താരമായിരുന്നു.അവതാരകയായി തന്റെ കരിയർ സ്റ്റാർട്ട് ചെയ്ത എലീന ഭാര്യ എന്ന ഹിറ്റ് സീരിയലിൽ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് അഭിനയ രംഗത്ത് എത്തിയത്. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം ഈ കഴിഞ്ഞ ആഗസ്റ്റിലാണ് എലീനയും രോഹിത്തുമായുള്ള വിവാഹം നടന്നത്.
ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എലീന, പ്രണയിച്ച് നടന്നിരുന്ന സമയത്ത് പറഞ്ഞിരുന്ന ആഗ്രഹങ്ങളെല്ലാം രോഹിത് ഇപ്പോൾ സാധിച്ചു തന്നുകൊണ്ടിരിക്കുകയാണ് എന്നാൽ വളരെ സന്തോഷവതിയായി എലീന പറയുന്നത്. വിവാഹത്തോടെ ജീവിതം കുറച്ചുകൂടി അടിപൊളിയായി എന്നാണ് എലീന പറയുന്നത്. ഒരുമിച്ച് പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല, പിന്നെ ഒന്നിച്ചിരിക്കാന്‍ ഒരുപാട് സമയം കിട്ടുന്നുണ്ട്. എപ്പോഴും കൂടെ ഉള്ളത് കൊണ്ട് മെസേജ് അയച്ച് ബുദ്ധിമുട്ടേണ്ടതില്ല, ഫോണ്‍ വിളികളും കുറഞ്ഞു. മൊത്തത്തിൽ ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു. എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുക എന്നതാണ് എന്നും എലീന പറയുന്നു.
നിങ്ങൾ ഒരാളെ പ്രണയിക്കുന്നുണ്ടെങ്കിൽ അയാൾ നമുക്ക് ചേരുന്ന വ്യകതി ആണെന്ന് ഉറപ്പുണ്ട് എങ്കിൽ, പിന്നെ അത്യാവശ്യം സാമ്പത്തികവും ഉണ്ടെങ്കിൽ വേഗം കല്യാണം കഴിക്കാം. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണെങ്കിൽ നമുക്ക് നമ്മുടെ കുടുംബം ഇങ്ങനെ വളർത്തിക്കൊണ്ട് വരാം. പിന്നെ പക്വത, ഞങ്ങൾ രണ്ടുപേരും അത് തീരെ ഉള്ളവർ ആയിരുന്നില്ല, പക്ഷെ വിവാഹ ശേഷം ആ കുട്ടിത്തവും ഞങ്ങൾ നിലനിർത്തുന്നുണ്ട് ഒപ്പം അത്യാവശ്യം പക്വതയും ആയി വരുന്നു എന്നും എലീന പറയുന്നു. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന്ളി പൊയാണ് എന്നാണ് എലീന മറുപടി പറയുന്നത്.

പുള്ളി അടിപൊളിയാണ് സ്വന്തം ഭർത്താവിനെ കുറിച്ച് ഇങ്ങനെ പുകഴ്ത്തി പറയുന്നത് അത്ര നല്ലതല്ല എന്നറിയാം, എന്നാലും പറയാതിരിക്കാൻ കഴിയില്ല അദ്ദേഹം വളരെ മനോഹരമായ വ്യക്തിയാണ്. എന്നെ സംബന്ധിടത്തോളം രോഹിത് അടിപൊളിയാണ്. ഭർത്താവ് എന്ന നിലയിൽ പൊളിയാണ്, സത്യത്തിൽ ഇങ്ങനെ ഒക്കെ ആകുമെന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആൾ കുറച്ച് കൂടി മെച്യുർഡ് ആയെന്നും എലീന പറയുന്നു. സ്നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത് അതെല്ലാം സാധിച്ചു തന്നുകൊണ്ടിരിക്കുകയാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണെന്നും എലീന പറയുന്നു.
ഇപ്പോൾ ഞങ്ങൾക്കിടയിൽ പുതിയ അതിഥി എത്തിയെന്നും അങ്ങനെയാകുമല്ലോ വാർത്തകൾ പോകുന്നത്, അതെ കുഞ്ഞിനെയാണ് രോഹിത് എനിക്ക് സമ്മാനിച്ചത്. അങ്ങനെ ഒരു സൈബീരിയന്‍ ഹസ്കിനെ എനിക്ക് സമ്മാനിച്ചു. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നല്‍കിയത് എന്നും എലീന പറയുന്നത്.
Leave a Reply