വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ എലീനയെ തേടിയെത്തിയ ആ ദുഖ വാർത്ത !!!
അവതാരകയായും അഭിനേത്രിയായും മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് എലീന പടിക്കൽ , അവതരണ രംഗത്തുനിന്നുമാണ് താരം ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിൽ അഭിനയിച്ചത്, അതിൽ വില്ലത്തി വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്, ബിഗ് ബോസ് സീസൺ 2 വിലെ ഒരു മത്സരാർത്ഥി ആയിരുന്നു എലീന, അതിൽ ഗ്രുപ്പുകൾ ഉണ്ടാക്കി കളി തുടങ്ങിയതോടെ ബിഗ് ബോസ്സിൽ നിന്നും താരത്തിന് നിരവധി വിമർശകരും ഉണ്ടായിരുന്നു, അതുകൂടാതെ അതിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ഫുക്രുവുമായി താരം പ്രണയത്തിലാണെന്ന രീതിയിൽ ഗോസിപ്പുകളും സജീവമായിരുന്നു…
നേരത്തെ തന്നെ ചില വിവാദ പരാമർശങ്ങളുടെ പേരിൽ താരം ട്രോളേന്മാരുടെ ഇഷ്ട കഥാപാത്രമായിരുന്നു, ബിഗ് ബോസ്സിൽ എത്തിയപ്പോൾ അത് കുറച്ചും കൂടി കൂടിയതായി തോന്നിയിരുന്നു, അടുത്തിടെ ആയിരുന്നു തനിക്കൊരു പ്രണയം ഉണ്ടെന്നും തന്റെ കാമുകനെ താരം ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു, രോഹിത് എന്നാണ് അദ്ദേഹത്തിന്റെ പേര്, ഇവരുടെ വിവാഹ നിശ്‌ചയം വളരെ വിപുലമായി അടുത്തിടെ നടന്നിരുന്നു..
ഇനി താരം തന്റെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളിൽ ആയിരുന്നു, ആ സന്തോഷ നിമിഷത്തിലും ഇപ്പോൾ ഒരു ദുഖ വാർത്ത അലീനയെ തേടി എത്തിയിരിക്കുയാണ്, അത് വേറെയൊന്നുമല്ല, കഴിഞ്ഞ ദിവസം താരത്തിന് കോവിഡ് പോസിറ്റിവ് ആയിരുന്നു, ചെറിയ ബുദ്ധിമുട്ടലുകൾ ഒഴിച്ചാൽ താൻ ഒക്കെ ആന്നെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.. അടുത്തിടെ തന്റെ വിവാഹ ഒരുക്കങ്ങളുടെ കാര്യം എലീന പറഞ്ഞിരുന്നു..
രോഹിത് ഹിന്ദുവും താൻ ക്രിസ്ത്യനും ആയതുകൊണ്ട്തന്നെ ഞങളുടെ വിവാഹം ഒരു ക്രിസ്ത്യൻ, ഹിന്ദു ടച്ചിൽ ആകും വിവാഹമെന്നും, രാവിലെ ഒരു ഹിന്ദു ട്രഡീഷനിലും, വൈകുന്നേരം ഒരു കൃസ്ത്യൻ സ്റ്റൈലിൽ ഉള്ള റിസപ്‌ഷനും ആണ് പ്ലാൻ ചെയ്യുന്നത് എന്നും താരം പറയുന്നു, കോഴിക്കോട് വച്ചാകും വിവാഹ മെന്നും എലീന പറയുന്നു..
കൂടാതെ ഹാൽദി, മെഹന്തി എന്നിങ്ങനെയുള്ള ചണ്ഡാങ്ങുകളെ കുറിച്ചുള്ള ഒരു പ്ലാനിങ്ങും നടത്തിയിട്ടില്ല. ശരിക്കും ഞങ്ങളെക്കാളും പ്ലാനിങ് നടത്തുന്നത് ഞങ്ങളുടെ കൂട്ടുകാർ ആണ്. അത് വേണം ഇത് വേണം അങ്ങിനെ വേണം ഇങ്ങനെ വേണം എന്ന് അവർക്കാണ് കൂടുതൽ പ്ലാനിങ്. എന്തായാലും താലികെട്ട് ഹിന്ദു ചടങ്ങിൽ തന്നെ ആകുമെന്നും താരം പറയുന്നു…
ഓഗസ്റ്റ് മുപ്പതിനാണ് അലീനയുടെയും രോഹിതിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, ഇതുവരെയും അതിന്റെ ഡേറ്റിൽ മാറ്റം ഉള്ളതായി താരം അറിയിച്ചിട്ടില്ല, വീണ നായരും, ആര്യയും ഫക്രുവുമാണ് എലീനയുടെ ഇപ്പോഴത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ….
Leave a Reply