
കുടുംബത്തോടൊപ്പം ഇരുന്ന് സിനിമ കാണുമ്പോള്‍ എന്റെ വേഷം കണ്ടിട്ട് ആരും അയ്യേ എന്ന് പറയരുത് എന്നൊരു ആഗ്രഹമുണ്ട് !
യുവ നായികമാരിൽ ഏവർക്കും വളരെ പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു, ഹാപ്പി വെഡ്ഡിങില്‍ തുടങ്ങി കനകം കാമിനി കലഹം വരെ നോക്കിയാല്‍ വളരെ കുറച്ച് സിനിമകൾ മാത്രമേ ചൈതിട്ടുള്ളു. പക്ഷെ അതെല്ലാം ഒന്നിന് ഒന്ന് മെച്ചം. ആരുടേയും ഒരു സഹായവും ഇല്ലാതെ തന്റെ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് സിനിമയിൽ എത്തി ചേർന്നത് എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.
തന്റെ യഥാർഥ പേര് മേരി ഗ്രേസ് എന്നായിരുന്നു. സ്വന്തം ആഗ്രഹ പ്രകാരമാണ് എന്റെ പേരിൽ നിന്നും ഗ്രേസ് എന്നും അപ്പന്റെ പേരായ ആന്റണിയും കൂട്ടി ചേർത്ത് ഗ്രേസ് ആന്റണി ആക്കിയത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ പ്രണയം അഞ്ചാം ക്ലാസ്സിൽ പടിക്കുമ്പോൾ ആയിരുന്നു. അവിടെ ഒരു നല്ല സുന്ദരനായ പയ്യനുണ്ടായിരുന്നു. അവനോടായിരുന്നു ആ ആദ്യ പ്രണയം.
സിനിമയിൽ എത്തുന്നതിന് മുമ്പ് മറ്റൊരു സീരിയസായ പ്രണയവും ഉണ്ടായിരുന്നു. പക്ഷെ ഒരു ഒന്നര വർഷത്തിന് മുമ്പ് അത് ബ്രെക്കപ്പായി പോയി. ഇപ്പോള്‍ സിംഗിള്‍, റെഡി ടു മിംഗിള്‍ ആണത്രെ. ഭാവി പങ്കാളിയ്ക്ക് വേണ്ട ക്വാളിഫിക്കേഷനെ കുറിച്ചുംഗ്രേസ് പറയുന്നുണ്ട്. വൃത്തിയ്ക്ക് വസ്ത്രം ധരിച്ച് നടക്കുന്ന ആളായിരിക്കണം, പിന്നെ ജനുവിനായിരിക്കണം എന്നതും നിര്‍ബന്ധമാണ്. പിന്നെ നമ്മൾ ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാൽ അതിനു വേണ്ടി ഹോം വർക്ക് ചെയ്താൽ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും എന്നും ഗ്രേസ് പറയുന്നു.

ഞാനിപ്പോൾ സിനിമയിൽ തുടക്കകാരിയാണ്, നല്ല ഒരുപാട് കഥാപാത്രങ്ങളും സിനിമകളും ഇനിയും ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ ആരോടും അവരസരം ചോദിക്കാറില്ല, നമുക്ക് കിട്ടുന്ന അവസരങ്ങൾ വൃത്തിയായി ചെയ്താൽ അവസരങ്ങൾ തനിയെ വന്നുകൊള്ളും എന്നാണ് ഗ്രേസ് പറയുന്നത്. ഇപ്പോൾ കനകം മൂലം കാമിനി മൂലം എന്ന സിനിമക്ക് ശേഷം പത്ത് സിനിമകൾ താനം കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു. അതുപോലെ ബോഡി ഷെയിമിങ് നേരിട്ട് എന്നും, ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ തനിയ്ക്ക് അരക്ഷിതത്വം അനുഭവപ്പെടാറുണ്ട്.
പിന്നെ സിനിമ തനിക്ക് പറ്റിയ പണിയല്ല എന്നും പലരും പറഞ്ഞട്ടുണ്ട്. അങ്ങനെ പറയുന്നവരോട് ഇപ്പോള്‍ എന്ത് പറയും എന്ന് ചോദിച്ചപ്പോഴാണ്, പോയി പണിനോക്കാന്‍ പറയും എന്ന് ഗ്രേസ് ആന്റണി പ്രതികരിച്ചത്. അതുപോലെ തന്നെ സിനിമയിൽ തന്റെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കാറുണ്, എന്റെ കംഫര്‍ട്ട് ലെവല്‍ വിട്ടിട്ടുള്ള കോസ്റ്റിയൂം സിനിമയില്‍ ധരിക്കാന്‍ ഞാന്‍ തയ്യാറല്ല. കുടുംബത്തോടൊപ്പം ഇരുന്ന് സിനിമ കാണുമ്പോള്‍ എന്റെ വേഷം കണ്ടിട്ട് ആരും അയ്യേ എന്ന് പറയരുത്.
ഒരു പക്ഷെ ചിലപ്പോൾ ഒരു സിനിമയുടെ തിരക്കഥ വായിക്കുമ്പോൾ അത്തരം ചില സീനുകൾ ഉണ്ടെങ്കിൽ അത് എങ്ങിനെ ചിത്രീകരിയ്ക്കും എന്ന് ഞാന്‍ സംവിധായകനോട് ചോദിക്കും. ആ ഉത്തരം എനിക്ക് കണ്‍വിന്‍സിങ് ആയി പറഞ്ഞ് തന്നാല്‍, കഥയ്ക്ക് അത്രമാത്രം അത്യാവശ്യമാണെന്ന് തോന്നിയാല്‍ ഒരുപക്ഷെ ചെയ്തേക്കാം എന്നും ഗ്രേസ് പറയുന്നു.
Leave a Reply