
ഇത് നിനക്കെതിരായ കൊട്ടേഷൻ ആണെന്നും അത് തന്നത് ഒരു സ്ത്രീ അന്നെന്നുമൊക്കെ ആ കാറിൽ വെച്ച് ആയാൾ പറയുന്നുണ്ടായിരുന്നു ! ഭാവന പറയുന്നു !
നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ മലായി മനസ്സിൽ കയറിയ നടിയാണ് ഭാവന. മലയാളത്തിലുപരി അവർ ഇന്ന് സൗന്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. നിനച്ചിരിക്കാതെ തന്റെ ജീവിതത്തിൽ കടന്നു വന്ന ആ കറുത്ത ദിവസത്തെ കുറിച്ച് ഭാവന വനിതക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഏറെ വേദനയോടെയാണ് മലയാളികൾ ആ വാക്കുകൾ കേട്ടിരുന്നത്. നടിയുടെ തുറന്ന് പറച്ചില് ഇങ്ങനെ..
ഈ ലോകത്തെ തന്നെ വെറുത്തുപോകുന്ന സംഭവമാണ് തന്റെ ജീവിതത്തിൽ ഉണ്ടായത് എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം എനിക്ക് തരാൻ ഈ സമൂഹത്തിന് കഴിഞ്ഞതുകൊണ്ട് മാത്രമാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് താന്‍ രക്ഷപെട്ടതെന്നും ഭാവന പറയുന്നു. ഏതോ ഒരുത്തൻ എന്റെ ജീവിതത്തിൽ എന്തക്കെയോ കാട്ടികൂട്ടിയതിന് ഞാൻ വിഷമിച്ചാൽ അത് എന്റെ മനസാക്ഷിയോട് ഞാൻ കാട്ടുന്ന വഞ്ചനയായി മാറുമത്.
ഞാനല്ല തെറ്റ് ചെയ്തവരാണ് വിഷമിക്കേണ്ടത്. അന്ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് സന്ധ്യകഴിഞ്ഞാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടയിലാണ് പിന്നാലെ വന്ന ഒരു കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇടിക്കുന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പക്ഷെ വളരെ അപ്രതീക്ഷിതമായി പെട്ടെന്ന് രണ്ടുപേര്‍ എന്റെ കാറിന്റെ പിന്‍സീറ്റില്‍ എന്റെ ഇരുവശത്തുമായി കയറുകയായിരുന്നു.
ശേഷം അവർ ബലമായി എന്റെ കൈകളിൽ പിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു ഞങ്ങൾക്ക് നിന്നെയല്ല നിന്റെ ഡ്രൈവറെയാണ് വേണ്ടത് എന്നൊക്കെ, എന്നെ അവർ ഞാൻ പറയുന്നിടത്ത് ഇറക്കിവിടാമെന്നും പറഞ്ഞു, എന്നിട്ട് അവർ ഇടക്ക് കാർ നിർത്തിച്ചിട്ട് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കാറിലേക്ക് കയറുകയും ചെയ്തതോടെ എന്തോ ചില പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. അപ്പോൾ മുതൽ എന്തോ ഒരു അപകടം അടുത്തെത്തിയത് പോലെ എനിക്ക് തോന്നി തുടങ്ങി.

പിന്നീട് ഞാൻ പതുക്കെ എന്റെ മനസാനിധ്യം വീണ്ടെടുത്തു. ഒരോന്നും എന്റെ മനസ്സിൽ സൂക്ഷിക്കാൻ ശ്രമിച്ചു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍, ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ പെരുമാറ്റങ്ങൾ, ലക്ഷണങ്ങൾ എല്ലാം സൂക്ഷിച്ച് മനസിലാക്കാൻ തുടങ്ങി. ഇതിനിടയില്‍ അവര്‍ ആരെയൊക്കെയോ വിളിച്ചു. പാലാരിവട്ടത്ത് നിന്ന് ലാല്‍ മീഡിയയിലേക്ക് തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് തോന്നിത്തുടങ്ങി.
പിന്നീടാണ് അതിലെ പ്രധാന വില്ലൻ രംഗത്ത് വന്നു, അയാളെ ഇതിനുമുമ്പ് ഷൂട്ടിങ് ലൊക്കേഷനിൽ കണ്ട ഓർമയുണ്ട്. അയാളാണ് പറഞ്ഞത് ഇത് നിനക്കുള്ള കൊട്ടേഷനാണ്. അത് തന്നത് ഒരു സ്ത്രീയാണ് എന്നൊക്കെ. ഞങ്ങള്‍ക്ക് വീഡിയോ എടുക്കണമെന്നും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു. ആ നിമിഷം ഞാനങ്ങ് ഇല്ലാതായി പോയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോയി, ഒരു ചെറിയ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും അവിടെ അഞ്ച് പേര് കാത്തിരിക്കുന്നുണ്ട്, പിന്നെ കൂടുതലൊന്നും പറയണ്ടാലോ , എന്നിട്ട് അതു വീഡിയോയില്‍ പകര്‍ത്തും, പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു ഭീഷണികൾ.
ആ സമയത്ത് പല ചിന്തകളും മനസ്സിൽ കൂടി കടന്ന് പോയി. അപ്പോഴും അവർ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവ വികാസങ്ങള്‍ ആ വണ്ടിക്കുള്ളിൽ നടന്നു. താന്‍ ശരിക്കും നിസ്സഹായായിരുന്നു. നീതി കിട്ടും വരെ ഇതിനെതിരെ പോരാടുമെന്നും നടി വ്യക്തമാക്കുന്നു.
Leave a Reply