
ആ സന്തോഷ വാർത്ത എത്തി ! സൗഭാഗ്യ അമ്മയായി; മുത്തശ്ശിയായ സന്തോഷം അറിയിച്ച് താരാ കല്യാൺ !!
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് സൗഭാഗ്യ വെങ്കിടേഷും, അർജുൻ സോമശേഖറും. പ്രശസ്ത നർത്തകി താരകല്യാണിന്റെ മകൾ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഭർത്താവ് അർജുനും ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ മേഖലയിൽ എത്തിയിരുന്നു എങ്കിലും പിന്നീട് അതിൽ നിന്നും മാറുകയായിരുന്നു. ഇരുവരും അവരുടെ കുഞ്ഞ് അദിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു. കാത്തിരിപ്പിനൊടുവിൽ താൻ മുത്തശ്ശിയായ സന്തോഷം പങ്കിട്ട് നടിയും നർത്തകിയുമായ താര കല്യാൺ . ഏക മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും അവരുടെ കടിഞ്ഞൂൽ കണ്മണി പിറന്ന വിവരം താരാകല്യാൺ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്തയെത്തിയത്
ആശുപത്രിക്കുള്ളിൽ ലേബർ റൂമിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുമ്പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു, നിമിഷ നേരം കൊണ്ട് ആ വിഡിയോകൾ വൈറലായി മാറിയിരുന്നു. മകളുടെ കുഞ്ഞിന് പിറക്കും മുമ്പേ മിട്ടു എന്ന പേര് കണ്ടെത്തിയ ആളാണ് താരാ കല്യാൺ. താര കല്യാൺ ആഗ്രഹിച്ചത് പോലെ തന്നെ മിട്ടു മകൾ തന്നെയാണ് പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റു വിശേഷങ്ങളോ പുറത്തുവിട്ടിട്ടില്ല. ഒട്ടേറെപ്പേർ താരാ കല്യാണിന്റെ ചിത്രത്തിന് താഴെ ആശംസ അറിയിച്ചിട്ടുണ്ട്.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ, ഒരു നർത്തകി കൂടിയായ സൗഭാഗ്യ ഗർഭിണിയായ നാളുകളിലും ഡാൻസ് പഠിപ്പിച്ചിരുന്നു. ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അമ്മ താരാ കല്യാൺ ആണ് അക്കാര്യത്തിൽ തന്റെ പ്രചോദനം എന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട്. അതുപോലെ തന്നെ താരത്തിന്റെ വലകാപ്പ് ചടങ്ങിലെ ചിത്രങ്ങളും വിഡിയോകളും താരങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. അതുപോലെ തന്നെ അർജുനും ഒരു അസാധ്യ ഡാൻസറാണ്.

സൗഭാഗ്യ അർജുൻ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സൗഭാഗ്യ പറയുന്നത്, സന്തോഷം പുറത്തു കാണിക്കുന്ന ഒരാളല്ല, നമ്മൾ ഇപ്പോൾ സന്തോഷമുള്ള ഒരു കാര്യം ഓടിവന്ന് അർജുൻ ചേട്ടനോട് പറയുമ്പോൾ ആ ശരി, അത്രയേ ഉള്ളോ എന്ന ഒരു ഭാവമാണ് എന്നാണ് സൗഭാഗ്യ പറയുന്നത്, ഒരുപാട് ആഗ്രഹിച്ച് സ്വപ്നം കണ്ടാണ് അടുത്തിടെ ഒരു ബൈക്ക് വാങ്ങിയത് അപ്പോഴും മുഖത്ത് ഒരു സന്തോഷവും ഇല്ലാത്ത ഒരു ഭാഗമായിരുന്നു, അതുപോലെ ഇപ്പോൾ ഞാൻ വയറ്റിൽ കുഞ്ഞ് അനങ്ങുന്ന സമയത്ത് ചേട്ടനെ അത് കാണിക്കുമ്പോഴുവും യാതൊരു ഭാവ മാറ്റവും ഇല്ല, എന്തോ എവിടെയോ കുഴപ്പമുണ്ട് എന്നാണ് സൗഭാഗ്യ ഏറെ രസരമായി പറയുന്നത്.
പക്ഷെ അർജുൻ പറയുന്നത് നമുക്ക് സന്തോഷമുണ്ട്, എന്തുകൊണ്ടോ അത് മുഖത്ത് വരുന്നില്ല, സത്യത്തിൽ എനിക്ക് പേടിയാണ് സന്തോഷിക്കാൻ, വീട്ടിൽ ഈ മരണമൊക്കെ നടന്നതുകൊണ്ടും ഒരു വല്ലാത്ത മനസാണ് ഇപ്പോൾ (അർജുന്റെ പിതാവും സഹോദരന്റെ ഭാര്യയും അടുത്തിടെ മ രണ പെട്ടിരുന്നു). പക്ഷെ കുഞ്ഞിനെ എന്റെ കൈയിൽ കിട്ടട്ടെ അപ്പോഴാണ് എന്റെ സന്തോഷം നിങ്ങൾ കാണാൻ പോകുന്നത് എന്നാണ് അർജുൻ പറയുന്നത്, ആ സമയത്തെങ്കിലും ഒരു എക്സ്പ്രെഷൻ വന്നാൽ മതിയായിരുന്നു, അതുകൊണ്ട് ആ സമയം ഒന്ന് വീഡിയോ എടുത്ത് വെച്ചേക്കണേ എന്ന് താൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട് എന്നാണ് സൗഭാഗ്യപറഞ്ഞിരുന്നത്. ഏതായാലും ഇപ്പോൾ അർജുന്റെ ആ എക്സ്പ്രെഷൻ കാണാൻ ആരാധകരും കാത്തിരിക്കുകയാണ് ആരാധകരും.
Leave a Reply