
ഇക്കാക്കയോട് ഒരു തരം ക്രഷ് ആയിരുന്നു ! എന്നെ കൂട്ടിക്കൊണ്ടുപോയി കാല് തടവി തന്നു, സ്വെറ്റര്‍ ഒക്കെ തന്ന് ഓകെയാക്കി ! സായിപല്ലവിയുടെ സഹോദരി പറയുന്നു !
മലയാളികളക്ക് മലർ മിസിനെ ഒരു കാലത്തും മരക്കാർ കഴിയില്ല. സായി പല്ലവി ഇന്ന് തെന്നിന്ത്യ കീഴടക്കിയ മുൻ നിര നായികമാരിൽ ഒരാളാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം വീണ്ടും രണ്ടു ചിത്രങ്ങൾ കൂടി സായി ചെയ്തു എങ്കിലും നമ്മുടെ ഉള്ളിൽ ഇപ്പോഴും മലർ മിസ് തന്നെയാണ്. ദുൽഖർ സൽമാന്റെ നായികയായി ‘കലി’ എന്ന സിനിമ ചെയ്തു, ശേഷം ഫഹദിനൊപ്പം അതിരൻ എന്ന സിനിമയും ചെയ്തു. ഇപ്പോൾ സൈപല്ലവിക്ക് പുറമെ അനിയത്തി പൂജ കണ്ണനും സിനിമ പ്രേവേശനം നടത്തിയിരിക്കുകയാണ്. സായി പല്ലവിയ്ക്കൊപ്പം സിനിമാ ലൊക്കേഷനുകളിലും പൊതു വേദികളിലും വന്നതോടെ സഹോദരി പൂജ കണ്ണനും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
പുതിയ ചിത്രം ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ തന്നെ പൂജയും ചേച്ചിയെ പ്പോലെ അതി ഗംഭീര കഴുവുള്ള ആളാണ് എന്ന് അറിയുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച പൂജക്ക് ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ അഭിനന്ദന പ്രവാഹമാണ്, അതുകൊണ്ടു തന്നെ ഇപ്പോൾതാരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിയ്ക്കുന്നത്.

അദ്ദേഹത്തെ എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ല,അങ്ങനെ ആകെ ആശയ കുഴപ്പത്തിൽ നിൽക്കുന്നതുകണ്ടു അദ്ദേഹം തന്നെയാണ് ഇക്കാക്ക എന്ന് വിളിക്കാൻ പറഞ്ഞത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ. സത്യത്തില്‍ എനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ ഇക്കാക്ക എന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണെന്ന് പൂജ പറയുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എന്റെ തലയിൽ വലിയൊരു ലൈറ്റ് വീണിരുന്നു. ആയപ്പോൾ തന്നെ ചേച്ചി ആകെ ടെൻഷനായി. എല്ലാവരും പേടിച്ചു.
അങ്ങനെ പേടിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു, ആ സംഭവത്തിന് ശേഷം ഞാൻ ഛര്‍ദ്ദിച്ചു. ചേച്ചി അതിനിടയിൽ ഓരോന്ന് പറഞ്ഞ് എന്റെ ഓര്മ ടെസ്റ്റ് ചെയ്യുകയായിരുന്നു, നമ്മുടെ അച്ഛന്റെ പേര് എന്താ അങ്ങനെ ഒക്കെ ചോദിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അവളുടെ കാരവൻ കുറച്ച് ദൂരെ ആയിരുന്നു. അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന് ഉണ്ടായിരുന്നു. അദ്ദേഹം പെട്ടന്ന് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. പേടിച്ച് ഞാന്‍ ആകെ വിറക്കുകയായിരുന്നു.
ഇക്കാക്ക എന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്കി എന്നെ സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു. നിവിൻ പോളിയുമായി അത്ര പരിചയം ഇല്ല, ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു, നല്ല പേഴ്സണാലിറ്റിയാണ്. കൂടുതല്‍ ഒന്നും അറിയില്ല. എന്നും പൂജ പറയുന്നു. ചേച്ചി തനിക്ക് അമ്മയെപോലെയാണ് എന്നും അവൾ അങ്ങനെയാണ് തന്നെ പരിഗണിക്കുന്നത് എന്നും പൂജ പറയുന്നു.
Leave a Reply