
അച്ഛനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു ! മറ്റെന്തും ഞാൻ സഹിക്കും പക്ഷെ ഇത് എനിക്ക് പറ്റില്ല ! സിനിമ നടന്റെ മകൻ ആയതുകൊണ്ടുള്ള അഹങ്കാരം ആണെന്നും പറഞ്ഞു ! അർജുൻ അശോകൻ പറയുന്നു !
മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ് നടൻ ഹരീശ്രീ അശോകൻ. ഇന്നും നമ്മൾ ഓർത്ത് ചിരിക്കുന്ന ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകൻ ഇപ്പോൾ സിനിമ രംഗത്ത് യുവ താര നിരയിൽ സജീവമാണ്, അർജുൻ തന്റെ അച്ഛനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു താര പുത്രൻ എന്നത് ചില സമയത്ത് നമുക്ക് ഗുണവും ദോഷവും ചെയ്യാറുണ്ട്. ഞാൻ ഡിഗ്രി ചെയ്തത് ബി കോമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് മൂന്ന് സപ്ലിയുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം തനിയ്ക്കും അതുപോലെ കോളേജിനുമുണ്ട്. താടി വളര്‍ത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഒരു സെമസ്റ്ററിലാണ് തനിയ്ക്ക് മൂന്ന് സപ്ലി അടിച്ചത്. അങ്ങനെ ഒരു കോളേജിലെ പഠിത്തം അവസാനിപ്പിച്ച് മറ്റൊരു കോളേജിലെത്തി. പരീക്ഷ ഫീസ് അടയ്ക്കാനായി കോളേജില്‍ എത്തിയപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പാള്‍ പ്രശ്നമുണ്ടാക്കി. എന്റെ അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചു. അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ഇനി ഇവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങുകയായിരുന്നു. അങ്ങനെയാണ് വീണ്ടും തുറവൂരിലെ കോളേജില്‍ ചേര്‍ന്നത്. അവിടെയും ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. താടി വളര്‍ത്തിയതിന്റെ പേരില്‍ എന്നെ അവിടെ പരീക്ഷ എഴുതാന്‍ സമ്മതിച്ചിരുന്നില്ല. പരീക്ഷകളില്‍ തോല്‍ക്കുമ്പോഴും ഒരു ആവിശ്യമില്ലാതെയും എന്റെ അച്ഛന്റെ പേര് പറഞ്ഞ് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഹരിശ്രീ അശോകന്റെ മകനല്ലേ ഇങ്ങനെ തോറ്റ് നടന്നോ എന്നൊക്കെ മറ്റു ചിലർ പരിഹാസ രീതിയിലും പറഞ്ഞിട്ടുണ്ട് എന്നും അര്‍ജുന്‍ പറയുന്നു.

അച്ഛനാണ് എന്റെ റോൾ മോഡൽ പക്ഷെ ഒരിക്കലും ഞാൻ അച്ഛനെ അനുകരിക്കാൻ തയ്യാറല്ല. ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് പക്ഷെ അത് ഒരിക്കലും ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, അവസരം വന്നപ്പോൾ അവന് ഇഷ്ടമുണ്ടെകിൽ അത് ചെയ്തു നോക്കട്ടെ എന്ന നിലപാടായിരുന്നു അച്ഛന്. എല്ലാവരും പറയുന്നത് അച്ഛൻ വീട്ടിലും എപ്പോഴും കോമഡി ആയിരിക്കുമെന്നാണ്. വീട്ടിൽ വലിയ സ്ട്രിക്ടാണ് അച്ഛൻ. പട്ടാള ചിട്ട എന്നോകെ പറയാം. എനിക്ക് ഇഷ്ടപെട്ട സിനിമകൾ ചെയ്യാനാണ് അച്ഛൻ പറഞ്ഞത്, ആ ധൈര്യമാണ് എന്നെ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നെ ഒരൊറ്റ കാര്യം മാത്രമാണ് പറഞ്ഞത്, നായകനാകാൻ കാത്തിക്കേണ്ട, ലഭിക്കുന്നതിൽ നല്ല വേഷം ചെയ്യുക.
ആരെയും അനുകരിക്കാൻ ശ്രമിക്കരുത്. അഭിനയത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിക്കണം എന്നും അച്ഛൻ പറഞ്ഞു. എന്റെ സിനിമകൾ കണ്ട ശേഷം അച്ഛൻ പറഞ്ഞ പല ഉപദേശങ്ങലും നിർദേശങ്ങളും തനിക്ക് ഒരു അവാർഡ് പോലെയാണ് തോന്നുന്നത് എന്നാണ് അർജുൻ പറയുന്നത്. അതിൽ പ്രധാനമായ ഒരു കാര്യം അച്ഛൻ പറഞ്ഞത് ‘നിനക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത്. എന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോൾ അച്ഛൻ അതിലെ തെറ്റുകളും കുറ്റങ്ങളും എന്നോട് പറഞ്ഞു തരാറുണ്ട്. അതുമാത്രവുമല്ല നിന്റെ അടുത്ത സിനിമയിൽ ഇത് ആവർത്തിക്കരുത് എന്ന് താക്കീതും നൽകുമെന്നും അർജുൻ പറയുന്നു.
Leave a Reply