
മിന്നൽ മുരളി കണ്ടവർ ഒരുപോലെ പറയുന്ന ഒരു പേര് ‘ഷിബു’ ! നടൻ ഗുരു സോമസുന്ദരത്തിന് കൈയ്യടിച്ച് ആരാധകർ ! നടനെ കുറിച്ച് ടോവിനോ പറയുന്നു !
ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മിന്നൽ മുരളി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങും കേൾക്കുന്നത്. ടൊവിനൊ തോമസിന്റെയും ബേസിലിന്റെയും സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കാൻ പോകുന്ന ഒരു ചിത്രമായി ‘മിന്നല്‍ മുരളി’മാറുമെന്നാണ് പൊതു അഭിപ്രായവും. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ‘മിന്നല്‍ മുരളി’യെന്നുമാണ് അഭിപ്രായങ്ങള്‍. ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച അഭിപ്രായമാണ് നേടുന്നത്, അതിൽ ചിത്രം കണ്ടവർ ഒര സ്വരത്തിൽ പറയുന്ന ഒരു പേര് ഷിബു എന്നാണ്.
ടോവിനോ നായകനായ ജെയ്സൺ എന്ന കഥാപാത്രമായപ്പോൾ വില്ലൻ കഥാപാത്രം ഷിബു ആയി എത്തിയത് തെന്നിന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ നടൻ ഗുരു സോമസുന്ദരമാണ്. മികച്ച പ്രകടമാണ് നടൻ ഗുരു ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളും ഏവരുടെയും വാട്സ് ആപ്പ് സ്റ്റാറ്റസും ചിത്രത്തിലെ ഷിബുവിന്റെ വിശേഷങ്ങളാണ്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നടൻ ഗുരു സോമസുന്ദരത്തെ കുറിച്ച് ഇപ്പോൾ ടോവിനോ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോയുടെ പോസ്റ്റ്. ജെയ്സണും ഷിബുവും തമ്മിൽ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും അദ്ദേഹവുമായുള്ള ബന്ധമാണ് ചിത്രത്തിൽ നിന്നും ഏറ്റവും ഓർത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ, ഏറ്റവും മധുരമായ വ്യക്തത്തിന് ഉടമയായ ഒരാളെ ഇവിടെ കണ്ടുമുട്ടി, സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു, ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവിശമാണ്, അദ്ദേഹവുമായുള്ള എന്റെ ബന്ധം മിന്നൽ മുരളിയിൽ നിന്ന് ഓർത്തുവെക്കുന്ന ഒന്നാണ്. എന്റെ മാർഗ നിർദേശിയായും ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സാർ, ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി എന്നും ടോവിനോ പറയുന്നു..
ടോവിനോയുടെ വാക്കുകൾ ഏറ്റെടുത്ത് കയ്യടിക്കുകയാണ് ആരാധകർ. അതുപോലെ തന്നെ എനിക്ക് കിട്ടിയത് നല്ലൊരു പ്രൊഡക്ഷൻ കമ്പനിയും നല്ലൊരു സംവിധായകനുമാണ്. മലയാളത്തിലെ തന്നെ കൊള്ളാവുന്ന ഒരുപാട് ആള്ക്കാര് ഒന്നിച്ചുകൂടിയ സിനിമയാണ് ഇത്. ആ സിനിമയില്‍ ഇതുപോലൊരു കഥാപാത്രം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കിട്ടുന്നത്. അത് നമുക്ക് പ്രിയപ്പെട്ട ആള്‍ക്കാര്‍ക്കൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റി എന്നു പറയുന്നത് വലിയ സന്തോഷമാണ്. ഒരിക്കലും ബജറ്റിന്റെ ബാഹുല്യംകൊണ്ടല്ല സിനിമകള്‍ മലയാളത്തിന്റെ ശ്രദ്ധിക്കപ്പെടുന്നത്. ആ പേര് കളയാത്ത സിനിമയായിരിക്കും ‘മിന്നല്‍ മുരളി’ എന്ന് ഞാൻ വിചാരിക്കുന്നു. തിരക്കഥ വായിച്ചപ്പോഴേ പ്രതീക്ഷയുണ്ടായിരുന്നു ആ ചിത്രത്തോട് നീതി പുലർത്താൻ കഴിഞ്ഞു എന്നും ടോവിനോ പറയുന്നു..
Leave a Reply