
മലയാള സിനിമയുടെ ഹാസ്യരാജാവിന് ഇന്ന് 71-ാം പിറന്നാള്‍ ! ഈ ദിനത്തിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് കുടുബം ! ആശംസകളുമായി താരങ്ങൾ !!
മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത പ്രതിഭ, ഹാസ്യ ചക്രവർത്തി, അഭിനയ കുലപതി, പറഞ്ഞു ഫലിപ്പിക്കാൻ വാക്കുകൾ മതിയാകാത്ത അവസ്ഥ. നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 71-ാം പിറന്നാൾ. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ 1400ഓളം സിനിമകൾ. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനാണ് ശ്രീകുമാർ എന്ന ജഗതി ശ്രീകുമാർ. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-ാംവയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കടന്നു വരുന്നത്. ചട്ടമ്പി കല്യാണി ആണ് ആദ്യ ചിത്രം. ജഗതി എന്ന നടന്റെ ഏറ്റവും വലിയ ഒരു മികവ് എന്ന് പറയുന്നത് അദ്ദേഹം വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി മാറുകയായിരുന്നു. വില്ലൻ, സഹനടൻ, നായകൻ എന്നിങ്ങനെ എല്ലാ വേഷണങ്ങളും നടന്റെ കൈകളിൽ ഭദ്രമായിരുന്നു.
പക്ഷെ കേരളക്കര ഞെട്ടിച്ചുകൊണ്ട് 2012 മാർച്ച് 10 ന് മലപ്പുറം ദേശീയ പാതയിൽ വെച്ചുണ്ടായ ഒരു റോ ഡ് അ പ ക ട ത്തി ൽ അദ്ദേഹത്തിന് കാര്യമായ പ രു ക്ക് പറ്റുകയും തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആ ശു പ ത്രി യിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നത് ഓരോ മലയാളിയെയും വിഷമിപ്പിക്കുന്ന ഒന്നാണ്. കലാജീവിതം പോലെ ഏറെ സംഭവബഹുലമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. 1976 ൽ നടി മല്ലിക സുകുമാരനെ വിവാഹം കഴിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം1979 ൽ കല എന്ന സ്ത്രീയെ വിവാഹം കഴിച്ചു, ആ ബദ്ധത്തിൽ ശ്രീലക്ഷ്മി എന്നൊരു മകളുമുണ്ട്.

പക്ഷെ 1984 ൽ ആ ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ശോഭയെ വിവാഹംകഴിക്കുന്നത്. രാജ് കുമാർ, പാർവതി എന്നിങ്ങനെ രണ്ടുമക്കളൂം ആ ബന്ധത്തിൽ ഉണ്ട്. ഇതിൽ ശ്രീലക്ഷ്മിയെ ഇതുവരെ ജഗതിയുടെ കുടുംബം ജഗതിയുടെ മകളായി അംഗീകരിച്ചിട്ടില്ല. എന്നാൽ വാഹനാപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് ഈ ജന്മദിനത്തില് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതിയും എത്തുന്നു മമ്മൂട്ടി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സംവിധായകന് കെ.മധു തീരുമാനിച്ചത്.
ഇക്കാര്യം ഭാര്യ ശോഭയും മകന് രാജ്കുമാറും ജഗതിയോട് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു ആ മുഖത്ത് വിടര്‍ന്നത് എന്നും . തുടര്‍ന്ന് സിനിമയുടെ നാലു ഭാഗങ്ങളും വീട്ടുകാര്‍ ടി.വി സ്ക്രീനില്‍ കാണിച്ചുകൊടുത്തു എന്നും കുടുംബം പറയുന്നു. ഗതിയുടെ സീനുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആലോചന എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഇത് സംഭവിക്കട്ടെ എന്നും അത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് എന്നും ആരാധകർ പറയുന്നു. ഒപ്പം ജന്മദിന ആശംസകൾ…
Leave a Reply