
‘അവൻ എടുത്തത് നല്ല തീരുമാനമായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു’ ! ആദ്യമായി മകനെ കുറിച്ച ഹരിശ്രീ അശോകൻ പറയുന്നു !
ഇന്ന് താര പുത്രന്മാർ വാഴുന്ന ഒരു മേഖലയാണ് സിനിമ രംഗം, ദുൽഖർ മുതൽ അർജുൻ അശോകൻ വരെ ഇന്ന് ആരാധകർ ഏറെയുള്ള ഒരു യുവ നായകന്മാരാണ്. അതുപോലെ തന്നെ ഏറെ നാളുകൾക്കു ശേഷം ഹരീശ്രീ അശോകനും വളരെ വ്യത്യതസ്തമായ ഒരു വേഷം ചെയ്ത് ഇപ്പോൾ പ്രേക്ഷക കയ്യടി നേടിക്കഴിഞ്ഞു, ഇപ്പോൾ വിജയ പ്രദർശനം നടത്തുന്ന മിന്നൽ മുരളിയിൽ വളരെ വ്യത്യസത്മായ ഒരു കഥാപാത്രം വളരെ മനോഹരമായി ചെയ്ത നടന് ആശംസ പ്രവാഹമായിരുന്നു, ഇപ്പോഴിതാ അശോകൻ പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
മിന്നൽ മുരളിയിൽ ഹോദരിക്ക് വേണ്ടി ജീവിക്കുന്ന ദാസൻ എന്ന സ്നേഹനിധിയായ ചേട്ടന്റ വേഷമാണ് ചെയ്തിരുന്നത്, സഹോദരിയോടുള്ള സ്നേഹവും വാത്സല്യവും, കഷ്ടപ്പാടും,നിസ്സഹായതയും എല്ലാ ഭാവങ്ങളും ദാസന്റെ കണ്ണിൽ പ്രതിഫലിച്ചിരുന്നു. ഏതായാലും ഇതോടെ നടന്റെ ജീവിതത്തിലും മിന്നൽ അടിച്ചിരിക്കുകയാണ്. മകൻ അർജുനും ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്, സൂപ്പർ ശരണ്യ, അജഗജാന്തരം തുടങ്ങി മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമാണ് ഇപ്പോൾ അർജുൻ.
മകനെ കുറിച്ചും, അവന്റെ സിനിമ ജീവിതത്തെ കുറിച്ചും അച്ഛൻ അശോകൻ പറയുന്നത് ഇങ്ങനെ, സിനിമയിലേയ്ക്ക് വരുമെന്ന് തങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം ആദ്യം തന്നെ പറയുന്നത്. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്റെ ആഗ്രഹം. പോകാൻ എല്ലാം റെഡിയായി ഏകദേശം ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അവന്റെ അമ്മയോടു പറഞ്ഞു അമ്മേ എനിക്ക് പോകാൻ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞരിക്കാൻ എനിക്ക് പറ്റില്ല എന്നൊക്കെ..

അതുകേട്ടപ്പോൾ സത്യത്തിൽ ഞങ്ങൾക്കും വിഷമമായി. എന്നെ ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ അതുകൊണ്ട് ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാമീന്നും അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു.
സൗബിനാണ് അവന്റെ സിനിമ മോഹത്തിന് ഒരു പ്രചോദനമായത്, കൂടാതെ സൗബിന്റെ തന്നെ പറവ എന്ന ചിത്രത്തിലേയ്ക്ക് അവനെ ആദ്യമായി വിളിക്കുന്നത്. എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങിൽ നിന്നാണ്. പിന്നെ ആസിഫ് അലി, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം തന്നെ ഉണ്ട്. ഇപ്പോൾഅവന്റെ മനസ്സ് മുഴുവൻ സിനിമയാണ്. പിന്നെ ഞാൻ അവനോട് പറഞ്ഞ ഒരു കാര്യം എന്ന് പറഞ്ഞാൽ അത്, ഒന്ന് നീ നിനക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവു, ഒരു സിനിമ ഏറ്റാൽ, അത് തീർത്തു കൊടുക്കുക എന്നതും നിന്റെ വലിയ ഉത്തരവാദിത്വമാണ്. അത് അവൻ ഇപ്പോഴും പാലിക്കാറുണ്ട് എന്നും അശോകൻ പറയുന്നു.
Leave a Reply