‘അവർക്കെല്ലാം സോമൻ 500 രൂപ വെച്ച് കൊടുക്കുമായിരുന്നു’ ! ചെയ്യുന്ന സിനിമകളുടെ പ്രതിഫലം പോലും കൃത്യമായി വാങ്ങാറില്ല ! സോമനെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നു !

മലയാള സിനിമ രംഗത്തെ താര രാജാക്കന്മാരിൽ ഒരാളായിരുന്നു സോമൻ.  ഒരിക്കലും മറക്കാൻ കഴിയാത്ത പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, നടൻ എന്നതിലുപരി അദ്ദേഹം ഒരു നിർമാതാവ് കൂടി ആയിരുന്നു.  ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന ലേലത്തിലെ സൂപ്പർ ഹിറ്റ് കഥാപാത്രം ഇന്നത്തെ യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു.

അദ്ദേഹത്തിന്റെ സഹപ്രവത്തകരുടെ മക്കൾ ഇന്ന് സിനിമ ലോകം അഭരിക്കുമ്പോൾ പക്ഷെ ആ മേഖലയിൽ അത്ര ശോഭിക്കാൻ സോമന്റെ മകൻ സജിക്ക് സാധിച്ചിരുന്നില്ല. ചുരുക്കും ചില സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ആ കുടുംബത്തിനും സുഹൃത്തുകൾക്കും എന്നും വിലപ്പെട്ടതാണ്. അത്തരത്തിൽ അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഒരു പ്രത്യേക സ്വഭാവമുള്ള ആളായിരുന്നു സോമൻ, അദ്ദേഹത്തിന് വളരെ പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാല്‍ അദ്ദേഹം തന്റെ തലയില്‍ ഇരിക്കുന്ന വിഗ് ഊരി  എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വെയ്ക്കുകയും ചെയ്യും. ശേഷം ആരോടാണോ ആ പാവം ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്‌. സാരമില്ലടാ, പോട്ടെ. നീ ക്ഷമിക്ക് ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ചിലര്‍ ഇത് മുതലെടുത്തിട്ടുമുണ്ട്, ഈ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു.

 

സേനയിൽ നിന്നും വിരമിച്ച ശേഷം നാടക രംഗത്ത് സജീവമായ അദ്ദേഹം ഗായത്രി എന്ന സിനിമയിലൂടെയാണ് സിനിമയിൽ എത്തുന്നത്. അതുപോലെ തന്നെ സിനിമയിലെ തന്നെ  മറ്റൊരു സുഹൃത്തായിരുന്ന നടൻ കുഞ്ചൻ സോമനെ കുറച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നടൻ സുകുമാരൻ പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ ക്യാഷ് വളരെ കൃത്യമായി അദ്ദേഹം വാങ്ങിയിരുന്നു, ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെതിരുനില്ല. ഒരു പൈസ വെറുതെ കളയില്ല. പക്ഷെ സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങില്ല. തരുന്നെങ്കിൽ വാങ്ങിക്കും, ഇല്ലെങ്കിൽ ചോദിക്കില്ല, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ എങ്കിലും കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *