എന്റെ കുട്ടിയാണ് മഞ്ജു ! അവളൊരു യോദ്ധാവാണ് ! ഏത് സാഹചര്യത്തിലും മനോധൈര്യത്തോടെ പോരാടാനുള്ള മനശക്തി ദൈവം മഞ്ജുവിന് കൊടുത്തിട്ടുണ്ട് ! കുഞ്ചൻ പറയുന്നു !!

മലയാളികൾക്ക് ഒരു ആമുഖവും ആവശ്യമില്ലാത്ത ഒരാളാണ് മഞ്ജു വാര്യർ. എന്തുകൊണ്ടാണ് അവരെ മലയാളികൾ ഇത്രയും സ്നേഹിക്കുന്നത് എന്നതിന് ഉത്തരം ഒരുപക്ഷെ ഒരുവാക്കിൽ പറയാൻ കഴിയുമായിരിക്കില്ല. മഞ്ജുവിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒരുപാട് പേര് ഇന്നത്തെ തലമുറയിലും ഉണ്ട്.. ഇപ്പോഴതാ മഞ്ജുവിനെ കുറിച്ച് നടൻ കുഞ്ചൻ പറഞ്ഞ ചില കാര്യങ്ങളും അതുപോലെ കുഞ്ചനെയും കുടുംബത്തെയും കുറിച്ച് മഞ്ജു പറഞ്ഞ ചില കാര്യങ്ങളുമാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഏത് സമയത്തും തനിക്ക് ധൈര്യപൂർവം കയറി ചെല്ലാൻ കഴിയുന്ന ഒരുവീടാണ് കുഞ്ചൻ ചേട്ടന്റേത് എന്നാണ് മഞ്ജു പറയുന്നത്. അതുപോലെ തന്നെ മഞ്ജുവിനെ കുറിച്ച് കുഞ്ചൻ പറയുന്നത് ഇങ്ങനെ, അവൾ ഒരു യോദ്ധാവാണ് എന്നാണ്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, കുഞ്ചന്‍ ചേട്ടനും ശോഭ ചേച്ചിയെയും പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്താണ് കുഞ്ചേട്ടനെ പരിചയപ്പെടുന്നത്. മുമ്പ് അഭിനയിച്ചിരുന്നപ്പോഴും അഭിനയത്തില്‍ നിന്ന് വിട്ട് നിന്നപ്പോഴും തിരിച്ച് വന്നപ്പോഴുമൊക്കെ ഒരുപോലെ ഗാഢമായൊരു ബന്ധം സൂക്ഷിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്.

വളരെ ആഴത്തിലുള്ള അഗാധമായ ഒരു ബന്ധമാണ് എനിക്ക് അവരോട്. അതുപോലെ തന്നെ ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും കയറി ചെന്ന് ഭക്ഷണം കഴിക്കാന്‍ എനിക്ക് സ്വതന്ത്ര്യമുള്ള കുടുംബമാണ്. തിരിച്ചും അതുപോലെ അവരുടെ മകളെ പോലെയാണ് എന്നെ കണ്ടിട്ടുള്ളത്. അവരുടെ മക്കളായ സ്വാതിയും ശ്വേതയുമൊക്കെ എനിക്ക് കുടുംബം പോലെയാണ്. അങ്ങനെയാണ് ഞാന്‍ മനസ് കൊണ്ട് കാണുന്നത്. അതുപോലെ എനിക്ക് കുഞ്ചേട്ടനിലും ചേച്ചിയിലും തോന്നിയ മറ്റൊരു വലിയ പ്രത്യേകത എന്നത്, ഏറ്റവും ഭംഗയായി വീട് സൂക്ഷിക്കുന്ന രണ്ട് പേരാണ് അവർ എന്നതാണ്.

വളരെ സന്തോഷം തരുന്ന വീടും ചുറ്റുപാടുമാണ് അവിടെ, അവരുടെ വീട്ടിലുള്ള ചെറിയ ചെറിയ സാധനങ്ങളൊക്കെ അത്രയും വൃത്തിയോടെയും ഭംഗിയോടെയുമാണ് അവർ സൂക്ഷിക്കുന്നത്. വെറും ഭംഗി മാത്രമല്ല അത്രയും സന്തോഷമാണ് ആ വീട്ടിലുള്ളത്. അത് കാണുമ്പോൾ ഞാൻ എപ്പോഴും ദൈവത്തോടും പ്രാര്‍ഥിക്കുന്നത് ഇരുവര്‍ക്കും ആയൂസും ആരോഗ്യവും കൊടുക്കണമെന്നാണ്. ഇപ്പോഴുള്ളത് പോലെ ഇനിയുള്ള ജീവിതവും ഒരുപാട് നാൾ മുന്നോട്ട് അങ്ങനെ തന്നെയാവട്ടെ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഞാൻ മഞ്ജു വാര്യരല്ല, വാരിയര്‍ ആണെന്ന് കുഞ്ചേട്ടന്‍ എപ്പോഴും പറയാറുണ്ടെന്നും മഞ്ജു പറയുന്നു.

അതുപോലെ കുഞ്ചൻ മഞ്ജുവിനെ കുറിച്ചും പറയുന്നുണ്ട്. അവളെ ഞാൻ മഞ്ഞുകുട്ടി എന്നാണ് വിളിക്കുന്നത്, അവളെ എല്ലാവരും ഇഷ്ടപെടുന്നു, അതിൽ കൂടുതൽ ഞാൻ ഒന്നും പറയേണ്ടല്ലോ, ഏത് സാഹചര്യത്തിലും അതിനെ മനോധൈര്യത്തോടെ പോരാടാനുള്ള മനശക്തി ദൈവം അവൾക്ക് കൊടുത്തിട്ടുണ്ട്. അവളൊരു യോദ്ധാവാണ് എന്നും, യോദ്ധാക്കൾ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല അവർ പോരാടിക്കൊണ്ടേയിരിക്കും എന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *