
മകളുടെ വളർച്ചയിൽ അഭിമാനം ! അന്ന് അച്ഛനോളം ഇന്ന് അമ്മയോളം ! സന്തോഷ വാർത്ത പങ്കുവെച്ച് പക്രു !
ഗിന്നസ് പക്രു മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ഒപ്പം നമ്മുടെ അഭിമാനവും. തനറെ ജീവിതത്തിൽ താൻ നേരിട്ട കഷ്ടപ്പാടുകളും, ഏറ്റുവാങ്ങിയ പരിഹാസങ്ങളും അദ്ദേഹം പല തവണ തുറന്ന് പറഞ്ഞിരുന്നു. പക്രുവിനെ പോലെത്തന്നെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്ദേഹത്തിന്റെ ഭാര്യയും മകളും. ഏക മകളാണ് താരത്തിന്, ദീപ്തകീർത്തി എന്നാണ് പേര്, മകളുടെ ഇഷ്ടങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ മകളുടെ ആഗ്രഹവും അത് സാധിച്ചു കൊടുത്തപ്പോഴുള്ള സന്തോഷവും അദ്ദേഹം പങ്കുവെക്കാറുണ്ട്.
പക്രുവിന്റെ ലോകം തന്നെ മകളാണ്, അച്ഛനെ പോലെ തന്നെ മിടുക്കിയാണ് ദീപത് കീർത്തിയും, ഇപ്പോഴിതാ തന്റെ മനസിന്റെ ഒരു വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പക്രു എന്ന അജയ് കുമാർ. ഏതൊരു അച്ഛന്റെയും അമ്മയുടെയും സന്തോഷം അവരുടെ മക്കളുടെ വളർച്ച തന്നെ ആയിരിക്കും. പ്രേത്യേകിച്ചും പക്രുവിനെ പോലെയുള്ളൊരു അച്ഛൻ. പൊക്കം കുറഞ്ഞു പോയതിന്റെ പേരിൽ അദ്ദേഹം അനുഭവിച്ച വിഷമത്തിന് ഒരു കണക്കില്ല, അങ്ങനെയുള്ള അവസ്ഥയിൽ തന്റെ മകളുടെ വളർച്ച ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒരു വലിയ സന്തോഷമാണ്.
ആ സന്തോഷ നിമിഷമാണ് ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തന്റെയും ഭാര്യയുടെയും ഒപ്പമുള്ള മകളുടെ രണ്ടുകാലങ്ങളിലെ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം..’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. മകൾ ദീപ്ത കീർത്തിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കിട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ചിത്രത്തിൽ അമ്മയുടെ അത്രയും ഉയർത്തിൽ മകൾക്ക് ഉയരം വെച്ചിരിക്കുന്നു. ഇത് കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമെന്നും പക്രു പറയുന്നു. ചിത്രത്തിൽ വളരെ സുന്ദരിയായിട്ടാണ് ദീപ്ത കീർത്തിയെ കാണാൻ കഴിയുന്നത്.

മകൾക്കും പാട്ടിനോടും ഡാൻസിനോടും അഭിനയത്തോടും വലിയ താല്പര്യമാണെന്നും പക്രു പറഞ്ഞിരുന്നു, അടുത്തിടെ മകൾക്ക് വാഹനങ്ങളോടുള്ള ഇഷ്ടം കാരണം ലംബോര്ഗിനിയിൽ അച്ഛനും മകളും കൂടി യാത്ര ചെയ്തിരുന്നു. അതോടൊപ്പം തങ്ങളുടെ ആദ്യ കുഞ്ഞ് മരിച്ചുപോയ കാര്യവും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമത് ജനിച്ച മകളാണ് ദീപ്ത കീർത്തി. അതുപോലെ തന്റെ വിവാഹത്തെ കുറിച്ചും പക്രു തുറന്ന് പറഞ്ഞിരുന്നു. കാറിനകത്ത് ഇരുന്നാണ് ഞങ്ങൾ ആദ്യമായി സംസാരിച്ചത്. എന്റെ ചരിത്രം മുഴുവൻ ഞാൻ അവളെ പറഞ്ഞ് കേൾപ്പിച്ചു. ഒന്ന് രണ്ട് മണിക്കൂർ ഞങ്ങൾ സംസാരിച്ചു.
എന്റെ നെഗറ്റീവ് കാര്യങ്ങളാണ് ഞാൻ കൂടുതലും പറഞ്ഞത്. പോസിറ്റീവ് അവിടെ നിൽക്കട്ടെ, നെഗറ്റീവ് കൂടുതൽ പറഞ്ഞത് അങ്ങനെ ഇത് മുടങ്ങുന്നെങ്കിൽ പോകട്ടെ എന്ന് കരുതി തന്നെയാണ്, അച്ഛൻ ആകെ ടെൻഷൻ ഞാനിത് മുടക്കുമോ എന്ന പേടി, ഞാൻ ഒരുപാട് സംസാരിച്ചു, അവൾക്ക് എന്തോ എന്റെ ആ സംസാരം ഒരുപാട് ഇഷ്ടപെട്ടു, അങ്ങനെ വിവാഹം ഉറപ്പിക്കുകയായിരുന്നു എന്നും പക്രു പറഞ്ഞിരുന്നു…
Leave a Reply