നിന്നോട് ബാഹുമാനം, എന്നും നിനക്കൊപ്പം ! ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് വളരെ വേദനാജനകമായിരുന്നു ! ഭാവനക്ക് പിന്തുണയുമായി താര രാജാക്കന്മാർ !

ആദ്യമായി ഇന്നലെ ആ ഇര താനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് നടി ഭവന പങ്കുവെച്ച കുറിപ്പ് ദേശിയ തലത്തിൽ വരെ ശ്രദ്ധനേടിയിരുന്നു. ഭാവന കുറിച്ചത് ഇങ്ങനെ, കഴിഞ്ഞ  അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.

നീതി പുലരാനും തെ,റ്റു ചെയ്തവര്‍ ശി,ക്ഷി,ക്ക,പ്പെ,ടാ,നും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ഭാവന തന്റെ ഇൻസ്റ്റയിൽ കുറിച്ചു, കൂടാതെ  കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഈ കുറിപ്പ് ഭാവനയെ പിന്തുണക്കുന്ന എല്ലാവരും പങ്കുവെച്ചിരുന്നു, നടൻ പൃഥ്വിരാജ്, സയനോര, ആസിഫ് അലി, നടി ശിൽപ ബാല, ഇന്ദ്രജിത്ത്, ടോവിനോ, മഞ്ജു വാര്യർ, സംയുക്ത മേനോൻ, കുച്ചക്കോ ബോബൻ, ഐഷ്വര്യ ലക്ഷ്മി, അശ്വതി ശ്രീകാന്ത്, സുപ്രിയ മേനോൻ, ബാബുരാജ്, നീ ഒറ്റക്കാകില്ല പൊന്നേ എന്നാണ് ബാബുരാജ് കുറിച്ചത്.. അങ്ങനെ സിനിമ ലോകം മുഴുവൻ ഭാവനയെ ചേർത്ത് പിടിച്ചിരിക്കുകയാണ്…  നിരവധി പേര് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ അതിൽ ഇപ്പോൾ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും നടിക്ക് ഒപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്, അമ്മ താര സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ മാരായ രചന നാരായണൻ കുട്ടി, ഉണ്ണി മുകുന്ദൻ, ബാബു രാജ് അങ്ങനെ നിരവധിപേർ രംഗത്ത് വന്നിരുന്നു. മോഹൻലാൽ ഭാവനയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ബഹുമാനം എന്നാണ് കുറിച്ചത്, അതുപോലെ മമ്മൂട്ടി, എന്നും നിന്നോടൊപ്പം എന്നുമാണ് കുറിച്ചത്. അതുപോലെ ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒന്നായ നടി ശിൽപ ബാല പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

ശില്പ ബാല പറയുന്നത് ഇങ്ങനെ, ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെ മനസ്സിലാകൂ. ധീരന്മാരായ പോരാളികളെക്കുറിച്ചുള്ള കഥ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ വിധി അത്തരത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയൊരു പ്രചോദനം എനിക്ക് ദിവസവും ലഭിക്കാനില്ല.അവള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നത് എന്ത് എന്നത് വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. നന്ദി എന്നും കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *