
മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോ,വി,ഡ് സ്ഥിരീകരിച്ചു ! ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയെ പറ്റി സുരേഷ് ഗോപി പറയുന്നു ! !
മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതുനപ്പുറം ഒരു വലിയ മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം, എന്നാൽ ഇപ്പോൾ ഏവരെയും വിഷമിപ്പിക്കുന്ന ഒരു വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സുരേഷ് ഗോപിക്ക് കോ,വി,ഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോ,വി,ഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങൾ ഇല്ല.
പക്ഷെ ഞാൻ ഇപ്പോഴും പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തിൽ, എല്ലാവരും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെയും സൂക്ഷിക്കുക എന്നും അദ്ദേഹ, കുറിച്ചു. അതോടൊപ്പം സുരേഷ് ഗോപി സിനിമ മേഖലയിൽ പലരും തന്നെ തകർക്കാൻ നോക്കുന്നു എന്ന് തുറന്ന് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടിയത്.
ഞാൻ സിനിമ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴും സിനിമയിലെ കൂടുതൽ പേരും. രണ്ടാംഭാവത്തിന്റെ പരാജയത്തോടെയാണ് സിനിമ നിർത്തിയത്. അതിന് ശേഷം രൺജി പണിക്കരുമായി സംസാരിച്ചു. അങ്ങനെയാണ് ഭരത്ചന്ദ്രൻ ഐപിഎസ് സംഭവിച്ചത്. എന്റെ മകൾ ഗോകുൽ അവന്റെ സ്വന്തം ഇഷ്ടവും താല്പര്യവും കൊണ്ടാണ് സിനിമയിൽ എത്തിയത്. അവനെ ഞാൻ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയിരുന്ന് കണ്ടത്.

അതും എന്റെ രാധിക നിർബന്ധിച്ചിട്ടാണ് അത് കാണാം എന്ന് തീരുമാനിക്കുന്നത്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഗോകുൽ പ്രധാന വേഷത്തിൽ എത്തിയ ‘ഇര’ സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി’ സുരേഷ് ഗോപി പറയുന്നു.
അതുപോലെ ഗോകുലും അച്ഛനെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരുന്നു. എന്റെ സൂപ്പർ ഹീറോ എന്റെ അച്ഛനാണ് അത് ജീവിവത്തിലും സിനിമയിലും. മറ്റുള്ളവർ അറിയാത്ത, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛൻ. ഒരു സൂപ്പർസ്റ്റാർ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടർറേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് എന്റെ അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മുപ്പതിൽ കൂടുതൽ വർഷങ്ങളായി യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങളെ സേവിക്കുന്ന അദ്ദേഹത്തിന് നേരെ ഇന്ന് മനപൂർവം കണ്ണടയ്ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട് എന്നും ഗോകുൽ പറയുന്നു.
Leave a Reply