
അതേ ഞാൻ സുരേഷ് ഗോപിയെ കൊണ്ട് എലിയെ തീറ്റിച്ചു ! എന്ത് വിട്ടുവീഴ്ചക്കും തയ്യാറായ സുരേഷ്ഗോപിയുടെ മഹത്വമാണ് എടുത്തു പറയേണ്ടത് ! ഭദ്രൻ പറയുന്നു !
സുരേഷ് ഗോപി എന്ന നടൻ നമ്മുടെ വികാരമാണ്. അദ്ദേഹം ഇനി അങ്ങോട്ട് ഒരു ചിത്രങ്ങളും ചെയ്തില്ലെങ്കിൽ പോലും ആ മികച്ച നടൻ ഒരുപാട് അവിസ്മരണീയമായ കഥാപാത്രങ്ങൾ മികവുറ്റതാക്കിയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ഇപ്പോൾ വീണ്ടും, സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. നിറഞ്ഞ മനസോടെ പ്രേക്ഷകർ ആ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ പഴയ ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു, അത്തരത്തിൽ നമ്മൾ ഇന്നും ഓർത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘യുവതുർക്കി’. ഒരു പക്കാ പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്ന ചിത്രം ഇന്നും മിനിസ്ക്രീനിൽ മികച്ച വിജയമാണ്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അടുത്തിടെ ഒരു വാർത്ത ഏറെ ചർച്ചയായിരുന്നു. യുവതുര്‍ക്കി എന്ന ചിത്രത്തിന് വേണ്ടി സുരേഷ് ഗോപിയെ കൊണ്ട് സംവിധായകന് ജീവനുള്ള എലിയെ കടിപ്പിച്ചതായുള്ള പ്രൊഡക്ഷന്‍ കണ്ട്രോള് സേതു അടൂരിന്റെ വെളിപ്പെടുത്തലായിരുന്നു ഏറെ ചർച്ചയായത്. ആ രംഗത്തിനായി കേക്ക് കൊണ്ടുണ്ടാക്കിയ എലിയെ കൊടുത്തെങ്കിലും ഭദ്രന് അത് വാങ്ങി ഒറ്റ ഏറ് കൊടുത്തെന്നും പകരം പച്ച എലിയെ തിന്നാല്‍ മതിയെന്ന് പറയുകയായിരുന്നെന്നുമായിരുന്നു സേതുവിന്റെ വെളിപ്പെടുത്തല്‍.

എന്നാൽ ഇതിനോട് ഭദ്രൻ പ്രതികരിക്കുന്നത് ഇങ്ങനെ, ഞാന്‍ സുരേഷ് ഗോപിയെ കൊണ്ട് ജീവനുള്ള എലിയ തീറ്റിച്ചു എന്നായിരുന്നില്ല മാധ്യമങ്ങള്‍ എഴുതേണ്ടതെന്നും പകരം സുരേഷ് ഗോപി എന്ന നടൻ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാന്‍ തയ്യാറായി എന്നുള്ളതായിരുന്നെന്നുമാണ് ഭദ്രന് പറയുന്നത്. ആ പറഞ്ഞത് ശെരിയാണ്. ആ സീനിനു വേണ്ടി ആർട്ട് ഡയറക്ടര്‍ എലിയുടെ ഒരു മോഡല്‍ ഉണ്ടാക്കിക്കൊണ്ടു വന്നു. പക്ഷേ എനിക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം എന്റെ മനസ്സിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടില്‍ ഫുള്‍ ക്ലോസപ്പില്‍ എലിയുടെ കണ്ണിലേക്ക് ചെന്ന് അതിന്റെ പളുങ്കുപോലത്തെ ആ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നുള്ളതായിരുന്നു.
ആ എഫക്ട് ഒരു മോഡൽ എലിയെ വെച്ച് ചെയ്താൽ കിട്ടില്ല, അത് ഞാൻ സുരേഷിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് വളരെ സതോഷത്തോടെയാണ് അത് സമ്മതിച്ചത്. ഞങ്ങള്‍ എലിയെ കൊണ്ട് വന്നു ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയിട്ടാണ് ആ രംഗത്തിന് വേണ്ടി ഉപയോഗിച്ചത്. തീ,ഹാ,ര്‍ ജ,യി,ലി,ന്റെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തികെട്ട അന്തരീക്ഷം, ആ പശ്ചാത്തലത്തില്‍ ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറായ സുരേഷ്ഗോപിയുടെ മഹത്വമാണ് ഞാൻ എടുത്തു പറയേണ്ടത് എന്നും അദ്ദേഹം പറയുന്നു. വളരെ സ്നേഹമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മലയാള സിനിമയിലെ ഏറ്റവും ഇമ്പമുള്ള ‘ചേട്ടാ’ വിളി സുരേഷിന്റേതാണെന്നും ഭദ്രന് പറയുന്നു.
Leave a Reply