എന്തുകൊണ്ടാണ് മോഹൻലാൽ അങ്ങനെ ഒരു തീരുമാനം എടുക്കാത്തത് എന്നാണ് എന്റെ ചോദ്യം ! മമ്മൂട്ടിയും അതൊന്ന് ചിന്തിക്കണം ! ഭദ്രൻ പറയുന്നു !

മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സംവിധായകൻ ഭദ്രൻ. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സ്പടികം. ഇപ്പോഴിതാ 27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസ് ചെയ്തപ്പോൾ മികച്ച വിജയമാണ് നേടുന്നത്. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ ചിലർ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ സിനിമകൾ പരാജയപെട്ടു എന്ന കാരണത്താൽ അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടു എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഭദ്രന്റെ വാക്കുകൾ വിശദമായി, പഴയ മോഹൻലാൽ, പുതിയ മോഹൻലാൽ എന്ന താരതമ്യം തന്നെ ആനവിഷമാണ്, മോഹൻലാൽ എന്ന കലാകാരന് ഇവിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ കഥകൾ തിരഞ്ഞെടുക്കുന്നതിലാണ് അദ്ദേഹത്തിന് പാളിച്ചകൾ സംഭവിച്ചത്. മോഹന്‍ലാലിന് മുന്നിലേക്ക് വരുന്ന കഥകള്‍ നൂറ് ശതമാനവും അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാനാകും. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇംമ്പ്രഷൻ ഉണ്ടാക്കിയില്ലെന്ന തീരുമാനം എടുക്കാന്‍ ലാലിന് കഴിയും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. പക്ഷെ അങ്ങനെ ആയതുകൊണ്ട് മോഹന്‍ലാലിന്റെ കഴിവുകൾ അല്ലെങ്കിൽ പഴയ അഭിനയം പോയി എന്നും, ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

മമ്മൂട്ടിയേക്കാൻ ചെറുപ്പമാണ് മോഹൻലാൽ, എന്നാൽ ഇപ്പോഴുള്ള മമ്മൂട്ടി സിനിമകൾക്ക് ഒരു ഓജസും തേജസും ഉണ്ട്, അതൊരു ശ്രമമാണ്. കുറച്ച് കൂടി ഉള്ളടക്കത്തിലേക്ക് ശ്രദ്ധിക്കുമ്പോൾ ഈ കണ്ടന്റിലേക്ക് തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ച അദ്ദേഹത്തിലേക്ക് പോകുന്നുണ്ടാവും. എന്നു കരുതി മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും മികച്ചതാണ് എന്നല്ല ഞാൻ പറയുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയിൽ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത മമ്മൂട്ടിയിലുണ്ട്. എങ്ങനെ അഭിനയിക്കണം എന്ന് അയാൾ തന്നെ സ്വരൂക്കൂട്ടി കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. മോഹൻലാൽ പലപ്പോഴും അങ്ങനെയല്ല എന്നും ഭദ്രൻ വ്യക്തമാക്കുന്നു.

അതുപോലെ തന്നെ വെള്ളിത്തിര സിനിമ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ മോഹൻലാൽ എന്ന നടന്റെ പകരക്കാരനായി പൃഥ്വിരാജ് മാറും എന്നല്ല എന്നും, തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണ്, ഒരിക്കലും മോഹൻലാലിന് പകരക്കാരനാവില്ല പൃഥിരാജ്. അയാൾക്കെങ്ങനെ മോഹൻലാലാവാൻ കഴിയും.. തലകുത്തി നിന്നാൽ പറ്റില്ല. അയാൾക്കെങ്ങനെ മമ്മൂട്ടിയാവാൻ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിൽ കയറി നിന്നാൽ ആ പ്രദേശം മുഴുവൻ പ്രസരണം ചെയ്യുകയല്ലേ.. അവർക്ക് ഇന്നും ഒരു പകരക്കാരനും ഉണ്ടാവില്ല എന്നും ഭദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *