
ലാല്‍ജോസ് സാറല്ലെങ്കില്‍ മറ്റൊരു സാര്‍ എന്നെ തിരഞ്ഞെടുക്കും ! വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും ! അന്ന് ആ നാട്ടിൻപുറത്ത് കാരിയുടെ മറുപടി ! ലാൽജോസ് പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ. മലയാള സിനിമക്ക് കാര്യമായ സംഭാവന നൽകിയിട്ടുള്ള എക്കാലത്തെയും മികച്ച സംവിധായകൻ ലാല്‍ജോസ് ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിച്ച താരമാണ് അനുശ്രീ. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അനുശ്രീയെ ഈ കഥാപാത്രമാക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയ ലാല്‍ജോസിന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു ചാനല്‍ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓര്‍മ്മയുണ്ട്. മറ്റുള്ള പെൺകുട്ടികൾ വളരെ നന്നായി മേക്കപ്പ് ഒക്കെ ചെയ്ത് വലിയ സ്റ്റൈലായിട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ട് തലമുടിയിൽ എന്ന ഒക്കെ തേച്ച ഒരു സാധാരണ നാട്ടിൻപുറത്തെ കുട്ടിയായിട്ടാണ് അനുശ്രീയുടെ വരവ്. എന്നിട്ട് വളരെ കൂളായി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു.
അതിപ്പോൾ ലാൽജോസ് സാർ അല്ലെങ്കിൽ വേറെ എന്തെങ്കിലും സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.’ കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമായിരുന്നു. ഡയമണ്ട് നെക്ലെയ്സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ്, അനുശ്രീയുടെ ആ ഉത്തരമാണ് എന്റെ ആ കഥാപാത്രത്തിലേക്ക് അനുശ്രീയെ എത്തിച്ചത്.

ആ കഥാപാത്രം ഹിറ്റയതോടെ അനുശ്രീ മലയാള സിനിമ രംഗത്തെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച അനുശ്രീയുടെ ഏറ്റവും വലിയ പ്രത്യേകത നായിക വേഷം മാത്രമേ ചെയുള്ളു എന്ന വാശിയൊന്നുമില്ല തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാൻ അനുശ്രീ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇന്ന് വലിയ തിരക്കുള്ള അഭിനേത്രി അയി മാറിയെങ്കിലും ഇപ്പോഴും ആ നാട്ടിൻപുറത്തിന്റെ നന്മ അനുശ്രീയെ വിട്ടുപോയിട്ടില്ല.
കൂടാതെ അനുശ്രീയുടെ കരിയറിലെ ഏറ്റവും വലിയ ഒരു നഷ്ടമായി കരുതുന്ന ഒരു കഥാപാത്രമുണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിൽ മൈന എന്ന നായിക കഥാപാത്രതമായി ആദ്യം ആലോചിച്ചത് അനുശ്രീയെ ആയിരുന്നു. കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന് അനുശ്രീ പറയുന്നത് ഇങ്ങനെ..
ഇതിഹാസ എന്ന ചിത്രത്തിലെ ഫൈറ്റ് സീൻ ചെയ്യുമ്പോൾ ചെറിയ അപകടം പറ്റി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കിടക്കുകയായിരുന്നു. ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകിതിരുന്നതാണ് വലിയ നഷ്ടം. പുലിമുരുകനില്‍ കമാലിനി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നത്. കഥ കേൾക്കുമ്പോഴാണ് ആക്ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോളും വലിയ വിഷമമായി. പിന്നീട് ഒപ്പം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത് എന്നുചോദിച്ച് അവരെന്നെ കളിയാക്കിഎന്നും അനുശ്രീ പറയുന്നു.
Leave a Reply