
‘അവൾക്ക് ഇഷ്ടമുള്ള മേഖല ഇതാണ്’ ! അതുകൊണ്ടാണ് ഞാൻ ഇതൊക്കെ ഇട്ടുകൊടുക്കുന്നത് ! ആ വൈറൽ ഫോട്ടോക്ക് പിന്നിലെ കഥ പറഞ്ഞ് ആനിയും ഷാജി കൈലാസും !
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര ജോഡികളാണ് ആനിയും ഷാജി കൈലാസും. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് തിളങ്ങി നിന്ന ആളാണ് ആനി. വളരെ കുറച്ച് സിനിമകൾ മാത്രമേ ആനി ചെയ്തിരുന്നു ഉള്ളു എങ്കിലും അതെല്ലാം മികച്ച വിജയം നേടിയിരുന്നു. ആനി സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വിവാഹിതയായി പോകുന്നത്. പ്രണയ വിവാഹമായിരുന്നു. ഷാജി കൈലാസിന്റെ ആദ്യ ചിത്രം രുദ്രാക്ഷത്തിൽ നായികയായത് ആനിയായിരുന്നു. ശേഷം തന്റെ ഇഷ്ടം അദ്ദേഹം ആനിയോട് തുറന്ന് പറയുകയായിരുന്നു.
താര സംഘടനായ അമ്മയുടെ മീറ്റിംഗിൽ വെച്ച് ഒരു ദിവസം വളരെ അപ്രതീക്ഷിതമായി ഷാജി ആനിയോട് ചോദിക്കുകയായിരുന്നു, ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു അത് ആനി ആണെകിൽ എങ്ങനെ പ്രതികരിക്കും എന്നാണ് ഷാജി കൈലാസ് തന്റെ പ്രണയം ആനിയെ അറിയിച്ചത്. ശേഷം ഇരുവരുടെയും വിവാഹം നടന്നത് നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചാണ്. ശേഷം പൂർണമായും ആനി സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു.
കുടുംബവും കുട്ടികളും ഒക്കെയായി തിരക്കിലായാ ആനി പിന്നീട് ആനീസ് കിച്ചൻ എന്ന പരിപാടിയുമായി വീണ്ടും പ്രേക്ഷക മനസുകളിൽ ഇടം പിടിക്കുകയായിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് കവടിയാറിൽ ആനിയുടെ ‘റിങ്സ് ബൈ ആനി റസ്റ്ററന്റ്’ പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. കഴിഞ്ഞ ദിവസം അതിന്റെ ഒരു ബ്രാഞ്ച് കൊച്ചിയിലും പുതിയ റസ്റ്ററന്റ് തുറന്നിരിക്കുകയാണ് താരം. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ‘റിങ്സ് ബൈ ആനി’ പ്രവർത്തനം ആരംഭിച്ചത്.

പാചകമാണ് തന്റെ ഇഷ്ട വിനോദമെന്ന് പലപ്പോഴും ആനി തുറന്ന് പറഞ്ഞിരുന്നു. ഈ പുതിയ സന്തോഷത്തിന്റെ ഉദ്ഘാടനത്തിന് സകുടുംബമായാണ് താരം എത്തിയത്. കുടുംബത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണ് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ആനി പറഞ്ഞു. തന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണെന്നും അവരുടെ ആത്മവിശ്വാസമാണ് തന്റെ ബലമെന്നും ആനി വ്യക്തമാക്കി. ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞതിലും സന്തോഷം പ്രകടിപ്പിച്ചു.
കൂടാതെ അടുത്തിടെ വൈറലായ ഇവരുടെ ഒരു കുടുംബ ചിത്രത്തെ കുറിച്ചും ആനി ഇരുവരും പറഞ്ഞിരുന്നു, അത് മകൻ വെറുതെ രസത്തിന് എടുപ്പിച്ച ഒരു ചിത്രമാണ്, അത് ഇങ്ങനെ വൈറലാകും എന്നൊന്നും ഞങ്ങൾ ഒരിക്കലൂം കരുതിയിരുന്നില്ല, ഇതിൽ നിന്നും ഞങ്ങൾക്ക് ഒരു കാര്യം മനസിലുഠ അത്രയും സ്നേഹം ഞങ്ങളോട് എല്ലാവർക്കും ഉണ്ട് എന്നറിഞ്ഞതിലാണ്. ആ സ്നേഹം എന്റെ ഈ സംരഭത്തിനും നൽകണമെന്നും ആനി പറയുന്നു. അവൾക്ക് ഇഷ്ട മേഖല ഇതാണ്, അതുകൊണ്ടാണ് ഇതുപോലെ ഓരോന്ന് അവൾക്ക് ചെയ്തു കൊടുക്കുന്നത്, രുചിയുള്ള ഭക്ഷണം ഞങ്ങൾക്ക് ഉണ്ടാക്കി തരുന്നപോലെ എല്ലാവരിലും അത് എത്തിക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ടെന്നും ഷാജി കൈലാസ് പറയുന്നു.
Leave a Reply